മലയാളികളുടെ പ്രിയ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. തങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ചെറുപ്പത്തിലെ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ബാല്യകാല ചിത്രങ്ങൾ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്കു മുമ്പിൽ എത്തിയ നടിയാണ് അനുപമ പരമേശ്വരൻ.
ഈ താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. അനുപമയുടെ ആദ്യ സിനിമയായ പ്രേമം എന്ന ചലച്ചിത്രത്തിലൂടെ തന്നെ മലയാളികൾ താരത്തെ സ്വീകരിക്കുകയായിരുന്നു എന്ന് പറയാം. അനുപമ തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ നിന്നും വളരെ പെട്ടന്ന് തന്നെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലേക്കും നിഷ്പ്രയാസം ചുവടുവെപ്പ് നടത്തുകയായിരുന്നു.
അനുപമക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയിൽ തന്നെ ആരാധകരിലേക്ക് എത്തിക്കാൻ അനായാസം താരത്തിന് സാധിക്കാറുണ്ട്. ഒട്ടനേകം ആരാധകരെയാണ് അനുപമ തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കുന്നത്. അഭിനയ ജീവിതം തുടങ്ങി വളരെ പെട്ടന്നാണ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും യുവ നായികമാരിൽ ഒരാളെയും മാറുന്നത്.
വളരെ വിരളമായാണ് മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിക്കാറുള്ളൂ എങ്കിലും അനുപമയുടെ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും സ്വീകരിക്കുന്നു എന്ന് പറയാം. അന്യഭാഷ സിനിമകളിൽ വളരെയധികം തിരക്കുള്ള നടിയായി മാറിയാലും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് അനുപമ. 18 പേജസ്, ബട്ടർഫ്ലൈ, സൈറൺ തുടങ്ങി ഒട്ടനേകം സിനിമകളാണ് പുറത്തിറങ്ങാൻ ആയിട്ടുള്ളത്. അനുപമ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.