മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരാളായ കൊച്ചു മിടുക്കൻ ആരെന്ന് മനസ്സിലായോ?? താര പുത്രനെ അറിയാമെങ്കിൽ പറയൂ.

മലയാളികൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ ചെറുപ്പകാല ചിത്രങ്ങൾ കാണാൻ വളരെ കൗതുകമുള്ള കാര്യമാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങൾ ചെറുപ്പത്തിൽ എങ്ങനെയാണെന്ന് അറിയാൻ ഏറെ ഉത്സാഹത്തോടെയാണ് താരങ്ങളുടെ ബാല്യകാല ചിത്രങ്ങളെല്ലാം നോക്കി കാണാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ കൊച്ചു മിടുക്കന്റെ ബാല്യകാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്നും താരം ഏതെന്നു മനസ്സിലാക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും സാധിച്ചില്ല.

മലയാളികളുടെ പ്രിയനടനായ സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകനായ ഗോകുൽ സുരേഷിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ഈ കാണുന്നത്. താരപുത്രൻ എന്നതിലുപരി സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ഗോകുൽ സുരേഷ്. വിപിൻ ദാസ് സംവിധാനം ചെയ്ത മതുഗൗവ് എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് ഗോകുൽ അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് മാസ്റ്റർ പീസ്, ഇര, സൂത്രകാരൻ തുടങ്ങി ഏതാനും സിനിമകളിൽ ഭാഗമാകാൻ ഗോകുലിന് സാധിച്ചു. ഗോകുലിന്റെ ആദ്യ സിനിമയിലൂടെ തന്നെ ഇരു കൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. നായകനായും സഹനടനായും തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഗോകുലിന് സാധിക്കാറുണ്ട്. അരുൺ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാർത്തകൾ ആണ് ഈ നടന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ള സിനിമ.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന സിനിമയിലും ഗോകുൽ സുരേഷ് ഭാഗമാകുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗോകുൽ മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരാളായി ഇടം പിടിക്കുന്നത്. ഇനിയും നിരവധി സിനിമകൾ ആണ് ഈ നടന്റെ പുറത്തിറങ്ങാൻ ആയിട്ടുള്ളത്. ഗോകുലിന്റെ ബാല്യകാല ചിത്രങ്ങൾ എല്ലാം കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ഇനിയും ഈ നടന്റെ പുതിയ സിനിമകൾക്കായും ഒപ്പം തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാനുമാണ് മലയാളികൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *