ചിത്രത്തിലെ ഈ കൊച്ചു മിടുക്കൻ ആരെന്ന് മനസ്സിലായോ?? ആളത്ര നിസാരക്കാരനല്ല!! ഈ നടനെ തിരിച്ചറിഞ്ഞെങ്കിൽ വേഗം പറയൂ.

മലയാളി പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടിക്കാല ചിത്രങ്ങൾ ആകുമ്പോൾ എടുത്തുപറയേണ്ട ആവശ്യമില്ല. അത്രയ്ക്ക് അധികം ഉത്സാഹത്തോടെയാണ് ആരാധകർ തങ്ങളുടെ ഇഷ്ട അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ നോക്കിക്കാണുന്നത്. അത്തരത്തിൽ മലയാളികളുടെ ഹൃദയം കീഴടക്കിയ യുവ നായകന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

വളരെ ചുരുക്കം പേർക്കെങ്കിലും ചിത്രങ്ങൾ കണ്ട് താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് പറയാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികൾക്ക് മുന്നിൽ എത്തിയ കാളിദാസ് ജയറാമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നടൻ ജയറാമിന്റെയും പാർവതിയുടെയും മകനായ കാളിദാസന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകർ നിമിഷം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം.

ചെറുപ്രായത്തിൽ തന്നെ ഏറ്റവും മികച്ച ബാല താരത്തിനുള്ള നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കിയ താര പുത്രനാണ് കാളിദാസ് ജയറാം. പിന്നീട് കുറച്ച് അധികം വർഷങ്ങൾ സിനിമ മേഖലയിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ‘മീൻ കുഴമ്പും മാൻ പാനൈയും’ എന്ന തമിഴ് സിനിമയിലൂടെ ആണ് ആരാധകർക്ക് മുമ്പിൽ നായകനായ കാളിദാസ് എത്തുന്നത്. തുടർന്ന് മിസ്റ്റർ & മിസ്സ്‌ റൗഡി, അർജന്റീന ഫാൻസ് കാട്ടൂർകടവ് തുടങ്ങിയ നിരവധി സിനിമകളിലും അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ആരാധകരുടെ മനം കവരാനും നടൻ കാളിദാസന് സാധിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴിലും കാളിദാസ് വളരെ സജീവമാണ്. സിനിമയിൽ വന്ന് വളരെ പെട്ടന്ന് തന്നെ യുവ നായകൻ എന്ന് സ്ഥാനം ഉറപ്പിക്കുകയായിരുന്നു കാളിദാസ്. ലോകേഷ് കനാഗരാജ് സംവിധാനം ചെയ്ത വിക്രം എന്ന തമിഴ് സിനിമയാണ് കാളിദാസ് ഏറ്റവും പുതിയതായി അഭിനയിച്ച ചലച്ചിത്രം. ഇനിയും ധാരാളം സിനിമകൾ ആണ് കാളിദാസിന്റെ പുറത്തിറങ്ങാൻ ആയിട്ടുള്ളത്. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ പുതിയ സിനിമകൾ കാണാനും കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *