ചിത്രത്തിൽ കുഞ്ഞുടുപ്പിട്ട് പുഞ്ചിരി തൂകി നിൽക്കുന്ന നായികയെ മനസ്സിലായവർ ഉണ്ടോ.?? താരം ഏതെന്ന് അന്വേഷിച്ച് മലയാളികൾ..!

എക്കാലവും മലയാളികൾക്ക് അവരുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത് അങ്ങനെ ഒരു ചിത്രമാണ്. കുഞ്ഞുടുപ്പിട്ട് പുഞ്ചിരി തൂകി നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ കൂടുതൽ പേർക്കും ഈ നായിക ആരെന്നു തിരിച്ചറിയാൻ സാധിച്ചില്ല. അനേകം പേരാണ് താരം ആരെന്ന് ചോദിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സംവൃത.

ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ താരമാണ് സംവൃത സുനിൽ. താരത്തിന്റെ ചെറുപ്പകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. രസികനു ശേഷം താരം ചന്ദ്രോത്സവം, അച്ഛനുറങ്ങാത്ത വീട്, പോത്തൻ വാവ തുടങ്ങി നിരവധി സിനിമകളിൽ നായികയായും സഹ നടിയായും വേഷമണിഞ്ഞു.

സിനിമ ലോകത്ത് തിളങ്ങി നിൽക്കുബോഴായിരുന്നു താരത്തിന്റെ വിവാഹം. അഖിൽ ജയരാജിനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ അതികം സജീവമല്ലാത്ത സംവൃത മഴവിൽ മനോരമയിലെ നായിക നായകൻ എന്ന ഷോയിലൂടെ ജഡ്ജ് ആയി വീണ്ടും ഒരു തിരിച്ചുവരവ് നടത്തി.

തുടർന്ന് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിക്കുകയായിരുന്നു. തന്റെ അഭിനയ മികവിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരത്തിന്റെ പുതിയ സിനിമകൾക്ക് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നിരവധി പേരാണ് താരത്തിന്റെ ബാല്യകാല ചിത്രങ്ങൾക്ക് ലൈക്കുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *