ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ഒരു അതുല്യ പ്രതിഭയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഈ നടന്റെ ബാല്യകാല ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ വളരെയധികം ആവേശത്തിലും ഒപ്പം തന്നെ ദുഃഖത്തിലും ആവുകയായിരുന്നു. തന്റെ മാസ്മരിക അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നെടുമുടി വേണുവിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധരനായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന് നിസംശയം പറയാം. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം മലയാളം തമിഴ് എന്നീ ഭാഷകളിലായി ഏകദേശം 500 ന് മുകളിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായകനായും സഹനടനായും തനിക്ക് ലഭിക്കുന്ന ഏതൊരു വേഷവും അനായാസം അഭിനയിക്കാൻ കഴിവുള്ള ഈ അതുല്യ പ്രതിഭയെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
തന്റെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും നിരവധി അവാർഡുകളും താരം സ്വന്തമാക്കി. ഭരതൻ സംവിധാനം ചെയ്ത തകര എന്ന സിനിമയിലൂടെയാണ് നെടുമുടി വേണു മലയാളികൾക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. തുടർന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ആരവം, വിടപറയും മുന്നേ, തേനും വയമ്പും തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമായി. 2021 ൽ ആയിരുന്നു നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം നെടുമുടി വേണു അന്തരിച്ചത്.
താരത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീര നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന എന്ന സിനിമയാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്. ഈ നടന്റെ ബാല്യകാല ചിത്രങ്ങൾ പുറത്തു വന്നപ്പോൾ കുറച്ചുപേർക്കെങ്കിലും ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് മലയാളത്തിലെ അവിഭാജ്യ ഘടകം ആയിരുന്ന ഈ താരത്തെ ഓർക്കുകയായിരുന്നു മലയാളികൾ.