ഇതുവരെയും നിങ്ങൾ ഇത് അറിഞ്ഞില്ലേ! അടുക്കളയിൽ ഉപയോഗിക്കാവുന്ന ചില അടിപൊളി ഐഡിയകൾ😱

വീട്ടുജോലികൾ വളരെ എളുപ്പത്തിൽ തീർക്കണം എങ്കിൽ ചില ടിപ്പുകൾ അറിഞ്ഞാൽ ഗുണകരമാകും. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാവരുടെയും വീടുകളിലെ വാഷ്ബേസിന് അല്ലെങ്കിൽ സിങ്കിൻറെ അരികിലുള്ള ഭിത്തി വെള്ളം വീഴുന്നത് മൂലം ചീത്തയാവാറുണ്ട്. കോൾഗേറ്റ് ഉപയോഗിച്ച് ഭിത്തി വൃത്തിയാക്കാവുന്നതാണ്.

അതിന് ആദ്യമായി കോൾഗേറ്റ് ടു പേസ്റ്റ് ഭിത്തിയിൽ തേച്ചുപിടിപ്പിക്കുക സ്പോഞ്ച് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുത്താൽ ഭിത്തി ക്ലീൻ ആവും. വളരെ ഈസിയായി തന്നെ കറപിടിച്ച ഭിത്തി ക്ലീൻ ആക്കി എടുക്കാം. വീട്ടിലെ സ്വിച്ച് ബോർഡും സ്വിച്ച് ബോർഡിൻറെ താഴെയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ മുഷിയാറുണ്ട്. ഇതുപോലെ തന്നെ ആ ഭാഗങ്ങളിൽ തേച്ചു കൊടുത്തതിനു ശേഷം സ്പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി.

ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കൊടുത്താൽ തന്നെ വളരെയധികം ക്ലീൻ ആവും. അതുപോലെതന്നെ ഷൂസിന്റെ സൈഡ് പോഷനിലെ അഴുക്ക് പിടിക്കാറുണ്ട്. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ആ ഭാഗങ്ങളിൽ പേസ്റ്റ് കൊണ്ട് തേച്ചു കൊടുത്താൽ മതിയാകും. ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ നല്ലവണ്ണം ക്ലീനായി കിട്ടും. ചില സമയങ്ങളിൽ തലേദിവസം കടല വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്.

അത്തരം സന്ദർഭങ്ങളിൽ വേഗത്തിൽ കടല കുതിർന്നു കിട്ടാൻ കാസ്ട്രോളിൽ കടല ഇട്ടുകൊടുത്തതിനുശേഷം നല്ല തിളച്ച വെള്ളമൊഴിക്കുക. കുറച്ച് സമയം ആ ചൂടിൽ തന്നെ വയ്ക്കുമ്പോൾ കടല വേഗത്തിൽ കുതിർന്നു കിട്ടും. തലേദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കാൻ മറന്നു കഴിഞ്ഞാൽ ഇങ്ങനെ ചെയ്താൽ മതി. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.