Soft Dosa Batter Making Tip : ഇന്നത്തെ വിട്ടവന്മാർ സമയമില്ലാത്തതുകൊണ്ട് തന്നെ അടുക്കളയിൽ ജോലികൾ എളുപ്പം ചെയ്യുന്നതിനും പാചകം എളുപ്പത്തിൽ തീർക്കുന്നതിനുമായി പല എളുപ്പമാർഗ്ഗങ്ങളും ചെയ്തു നോക്കുന്നവർ ആയിരിക്കും അതിൽ തന്നെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനെ ഇഡലി ദോശ എന്നിവ തയ്യാറാക്കണമെങ്കിൽ പുറത്തുനിന്നും മാവ് പാക്കറ്റുകൾ വാങ്ങിയിരിക്കും ഉണ്ടാക്കുന്നത്. പലപ്പോഴും വീട്ടിൽ മാവ് തയ്യാറാക്കുമ്പോൾ അതിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ ഉണ്ടാക്കുന്ന ദോശയിലും കഴിക്കാൻ ഒട്ടും തന്നെ രുചി ഉണ്ടാവില്ല.
മാവ് നല്ലതുപോലെ സോഫ്റ്റ് ആയി പൊന്തി വരുമ്പോൾ മാത്രമേ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലിയും ദോശയും നമുക്ക് കഴിക്കാൻ സാധിക്കും. വീട്ടിൽ ദോശമാവും ഇഡലി മാവും തയ്യാറാക്കുന്ന വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ ഒരിക്കലും മിസ്സാക്കി കളയാൻ പാടില്ല. മാവ് അരക്കുന്ന സമയത്ത് ഇതുകൂടി ചേർത്താൽ മതി.
അതിനായി ആദ്യം തന്നെ പച്ചരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. ശേഷം ആദ്യം തന്നെ ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം രണ്ടോ മൂന്നോ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതുപോലെ തന്നെ പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് മൂന്നോ നാലോ ഐസ്ക്യൂബ് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതും ഉഴുന്ന് മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.. ഐസ്ക്യൂബ് ചേർക്കുന്നതിന്റെ ഒരു ഗുണം എന്ന് പറയുന്നത് സാധാരണ മിക്സി ഉപയോഗിക്കുമ്പോൾ ചൂടാകുമല്ലോ ഇതുപോലെ ചൂടായാൽ മാവ് പൊന്തി വരാതെ പോകുന്നതിനും പെട്ടെന്ന് കേടായി പോകുന്നതിനും സാധ്യതകൾ വളരെ കൂടുതലാണ്. ഐസ്ക്യൂബ് ഇടുകയാണെങ്കിൽ മാവ് പെട്ടെന്ന് പൊന്തി വരുന്നതിനും നല്ല സോഫ്റ്റ് ആവുന്നതിന് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ ഇനി മാവ് അരയ്ക്കുമ്പോൾ ഐസ്ക്യൂബ് ചേർത്തു കൊടുക്കാൻ മറക്കല്ലേ.