തണുപ്പുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അറിയാം ദോശമാവും അപ്പത്തിന്റെ മാവും എല്ലാം തയ്യാറാക്കി കഴിഞ്ഞാൽ അത് പൊന്തി വരുന്നതിന് ഒരുപാട് സമയമെടുക്കും. എന്നാൽ അതില്ലാതെ വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തി വരുന്നതിനായി ഒരു കാര്യം ചെയ്താൽ മതി. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഒരു കുക്കർ എടുത്ത് അത് ഒരു അഞ്ചു മിനിറ്റോളം ചൂടാക്കാൻ വയ്ക്കുക .
ശേഷം അത് പുറത്തേക്ക് എടുത്തുവച്ച് അതിനകത്ത് ഒരു തട്ട് വെച്ച് കൊടുക്കുക. ശേഷം മുകളിലായി ദോശ മാവിന്റെ പാത്രം ഇറക്കി വയ്ക്കുക. ശേഷം ദോശമാവിലേക്ക് രണ്ട് പച്ചമുളക് കൂടിയിട്ട് വയ്ക്കുക അതിനുശേഷം കുക്കർ അടച്ചു വയ്ക്കുക. അരമണിക്കൂറിന് ശേഷം കുക്കർ തുറന്നു നോക്കൂ ദോഷമാവ് പറഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം. മൂന്ന് പച്ചമുളക് വരെ ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു ടിപ്പ് എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുമല്ലോ.
അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് പാൽപ്പൊടി ഉപയോഗിക്കുന്നവർ ആണെങ്കിൽ അവർക്കറിയാം കുറെ നാൾ കഴിഞ്ഞാൽ അത് കട്ടപിടിക്കാൻ ചാൻസ് ഉണ്ട്. ആ സമയത്ത് പാൽപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ വെയില് കൊള്ളിക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് പെട്ടെന്ന് നാരങ്ങ വെള്ളം ഉണ്ടാക്കാൻ ആയി നാരങ്ങ എടുക്കുമ്പോൾ ചില സമയത്ത് പിഴിഞ്ഞാൽ അതിന്റെ നീര് വരാതെ ഇരിക്കുന്നത് കാണാം.
ഇത്തരം സന്ദർഭങ്ങളിൽ നാരങ്ങയുടെ നീര് മുഴുവനായി കിട്ടുന്നതിനായി നാരങ്ങ എടുക്കുന്നതിനു മുൻപ് ഒരു ഗ്ലാസില് കുറച്ച് ഇളം ചൂടുവെള്ളം എടുത്ത് അതിൽ മുക്കി വെക്കുക. അതിനുശേഷം പിഴിഞ്ഞു നോക്കൂ. പെട്ടെന്ന് നാരങ്ങ പിഴിയാനും സാധിക്കും ഒരുപാട് നീരും കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prarthana’ s world