വസ്ത്രങ്ങൾ കഴുകുമ്പോൾ വളരെ കൃത്യമായ രീതിയിൽ പശ മുക്കിയില്ലെങ്കിൽ വസ്ത്രങ്ങളെല്ലാം വടിപോലെ നിൽക്കാതെയും പെട്ടെന്ന് തന്നെ കേടു വരാനും സാധ്യതയുണ്ട്. ഇനി വീട്ടിലുള്ള ഒരു സാധനം മാത്രം മതി വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ വടിപോലെ നിൽക്കാൻ. അതിനായി നമുക്ക് ആവശ്യമുള്ളത് ചൊവ്വരിയാണ്. മൂന്നോ നാലോ ടീസ്പൂൺ ചൊവ്വരി ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക. നല്ലതുപോലെ വെന്ത് വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക.
അതിനുശേഷം അതിൽ നിന്നും ആവശ്യത്തിന് പശ എടുത്ത ഒരു ബക്കറ്റിലേക്ക് വിളിക്കുക. അതിലേക്ക് വെള്ളവും ചേർക്കുക. ശേഷം പശ മുക്കേണ്ട വസ്ത്രങ്ങളെല്ലാം ഇതിൽ മുക്കി വയ്ക്കുക. അതിനുശേഷം നോക്കിയെടുത്ത വസ്ത്രങ്ങൾ അമർത്തി പിഴിയുന്നതുപോലെ പിഴിയാതെ അതിലെ വെള്ളം മാത്രം ചെറുതായി പിഴിഞ്ഞെടുക്കുക.
ശേഷം വസ്ത്രങ്ങൾ ഉണങ്ങാനായി ഇടുക. അതുമാത്രമല്ല ഈ വസ്ത്രങ്ങളിൽ സുഗന്ധം വേണമെന്നുണ്ടെങ്കിൽ അതിലേക്ക് കുറച്ച് റോസ് വാട്ടർ ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വസ്ത്രങ്ങൾ ഉണങ്ങി വരുമ്പോൾ നല്ല വടിപോലെ നിൽക്കുകയും അതുപോലെ തന്നെ സുഗന്ധപൂരിതമായി നിലനിൽക്കുകയും ചെയ്യും. അതുപോലെ ചില സന്ദർഭങ്ങളിൽ വസ്ത്രങ്ങളിൽ പശ മുക്കാൻ മറന്നു പോകുമ്പോൾ വസ്ത്രങ്ങൾ തേക്കുന്ന സമയത്ത് ഒരു ടിപ്പ് ചെയ്യാം.
അതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ കോൺഫ്ലവർ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി ഒരു സ്പ്രേ കുപ്പിയിൽ ആക്കുക ഇത് വസ്ത്രങ്ങൾ തേക്കാനായി എടുക്കുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കുക . അതിനുശേഷം തേക്കുകയാണെങ്കിൽ വസ്ത്രങ്ങൾ വടിപോലെ നിൽക്കും. ഇനി എല്ലാവരും ഈ രീതിയിൽ വസ്ത്രങ്ങൾ വളരെ മനോഹരമായി നിലനിർത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.