Tip To Removing Banana Stain : സാധാരണ തുണികളിൽ പലതരത്തിലുള്ള കറകളും പറ്റിപ്പിടിച്ചേക്കാം സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഉടനെ തന്നെ അതില്ലാതാകും എന്നാൽ ചില കറകൾ തേച്ചു കഴുകുന്നതോടൊപ്പം തന്നെ വസ്ത്രത്തിന്റെ എല്ലാ ഭംഗിയും നഷ്ടപ്പെടും. അതുപോലെ തന്നെയാണ് തുണി കളിൽ പിടിക്കുന്ന വാഴക്കറകൾ. ഇത്തരം കറകൾ പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ ഈ മാർഗത്തിലൂടെ എത്ര പഴകിയ വാഴക്കറ ആയാലും എളുപ്പത്തിൽ മാറ്റാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വാഴക്കറ പിടിച്ച ഭാഗത്ത് വെള്ളം കൊണ്ട് നന്നായി നനച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക, അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം വസ്ത്രത്തിൽ കറയുള്ള ഭാഗം ഈ വെള്ളത്തിൽ മുക്കി വയ്ക്കുക.
ഒരു ദിവസം മുഴുവൻ ഇതുപോലെ വയ്ക്കുക. അതിനുശേഷം കറയുള്ള ഭാഗത്ത് പെട്രോള് ഒഴിച്ചുകൊടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കുക. മറ്റൊരു മാർഗം ഉള്ളത് ഇതുപോലെ കറയുള്ള ഭാഗത്ത് ക്ലോറിൻ ഉപയോഗിച്ച് വൃത്തിയാക്കുകയാണ്. ക്ലോറിൻ ഒഴിച്ചുകൊടുത്ത് ബ്രെഷ് ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കുക.
അതുപോലെ പെട്രോൾ ഉപയോഗിച്ച് വൃത്തിയാക്കിയ വസ്ത്രം അതിലെ മണം ഇല്ലാതാക്കുന്നതിന്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ സോപ്പ് പൊടിയും ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് തിളപ്പിക്കുക ശേഷം അതിലേക്ക് ഈ വസ്ത്രം ഇട്ടുവയ്ക്കുക. നല്ലതുപോലെ തിളച്ചു വന്നതിനുശേഷം സാധാരണ കഴുകുന്നത് പോലെ കഴുകിയെടുക്കുക. വത്രത്തിലെ മണം എല്ലാം തന്നെ പോയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.