ആരാധകരുടെ ശ്രദ്ധ ആകർഷിച്ച് ദുൽഖറിന്റെ ബോഡി ഗാഡ്.!!

മലയാളികളുടെ പ്രിയ നായകൻ ആയ ദുൽഖർറിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. സെപ്റ്റംബർ 23 ആം തീയതി റിലീസ് ആകുന്ന ചുപ്പ് : റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ഹിന്ദി സിനിമയുടെ തിരക്കിൽ ആണ് നടൻ ദുൽഖർ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രൊമോഷനു വേണ്ടി നിരവധി സ്ഥലങ്ങളിലേക്കാണ് താരത്തിന് പോകേണ്ടി വരുന്നത്.

സണ്ണി ദിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തർ തുടങ്ങിയ നിരവധി താരങ്ങളാണ് ഈ സിനിമയിലെ അഭിനയിക്കുന്നത്. സണ്ണി ദിയോൾ ഒപ്പം തന്നെ ഈ സിനിമയിൽ ദുൽഖറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖറിന്റെ ബോഡിഗാർഡ് ആയി ആറടിയേക്കാൾ ഉയരമുള്ള ദേവ ദത്താണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.

ദുൽഖർ തന്റെ സിനിമയയുടെ പ്രമോഷന് വേണ്ടി പോകുമ്പോഴെല്ലാം ദേവ ദത്തിനെയാണ് ബോഡിഗാർഡ് ആയി കൊണ്ടുപോകുന്നത്. ആറടിയിൽ അതികം ഉയരവും വെളുത്ത് മുടി നീട്ടി വളർത്തി മസിൽമനായ ദേവദത്തിനെ ആണ് താരം ബോഡിഗാഡ് ആയ് നിയമിച്ചത്. ആരു കണ്ടാലും ബോളിവുഡ് ആക്ടർ ആണെന്ന് തോന്നിക്കുന്ന സൗന്ദര്യവും ഇദ്ദേഹത്തിനുണ്ട്.

192 cm ഉയരമുള്ള ആൾ അത്ര നിസ്സാരക്കാരൻ അല്ല. 2019 ൽ മിസ്റ്റർ എറണാകുളം മത്സരത്തിൽ ഫിസിഖ് ബോഡി ടൈറ്റിൽ വിന്നർ ആണ് ദേവ ദത്ത്. ഒപ്പം മിസ്റ്റർ എറണാകുളം ബോഡി ബിൽഡിംഗ്‌ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ദേവദത്തിനെ ആണ് ദുൽഖർ തന്റെ പേഴ്സണൽ ബോഡിഗാർഡ് നിയമിച്ചിട്ടുള്ളത്. ദുൽഖർ പോകുന്നിടത്തെല്ലാം എല്ലാം ദേവദത്തും പ്രത്യക്ഷപ്പെടുന്നതിനാൽ ഏറെ ജനശ്രദ്ധ ആകർഷിക്കുകയാണ്. നിരവധി പേരാണ് ഇപ്പോൾ താരത്തിന്റെ ആരാധകരായി രംഗത്തെത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by DEV Da Th (@t_h_e_1_9_2_c_m)

Leave a Reply

Your email address will not be published. Required fields are marked *