Banana Peel useful Tips : സാധാരണയായി നമ്മളെല്ലാവരും പഴം കഴിച്ചതിനുശേഷം അതിന്റെ തൊലി പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഇനി അത്തരത്തിൽ തൊലി കളഞ്ഞു കളയാതെ അതുകൊണ്ട് എന്തൊക്കെ ഉപയോഗങ്ങൾ ഉണ്ട് എന്ന് നോക്കാം. അതിനായി ഉപയോഗിച്ച് കഴിഞ്ഞാൽ പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ ഇടുക അതിലേക്ക് പഴത്തൊലി മുങ്ങി നിൽക്കുന്ന അത്രയും വെള്ളം ഒഴിച്ച് രണ്ടുദിവസത്തേക്ക് അടച്ചു വയ്ക്കുക രണ്ടുദിവസത്തിനുശേഷം അതിൽ നിന്ന് പഴത്തൊലി മാത്രം അരിച്ചെടുക്കുക .
ശേഷം ഈ വെള്ളം വീട്ടിലെ ചെടികൾക്ക് എല്ലാം തന്നെ ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികളെല്ലാം തഴച്ചു വളരുന്നതിന് ഇതിലും നല്ല ഒരു വളം വേറെയില്ല. വീട്ടിൽ അടുക്കളത്തോട്ടം ഉള്ള വീട്ടമ്മമാർ എല്ലാവരും തന്നെ ചെടികൾ നന്നായി വളർന്നുവരുന്നതിന് ഈ ടിപ്പു ചെയ്തു നോക്കുക. അതുപോലെ തന്നെ പഴത്തൊലി ഉപയോഗിച്ചുകൊണ്ട് ദിവസവും നമ്മൾ ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഷുവിൽ ഉള്ള അഴുകുകൾ എല്ലാം കളയുന്നതിന് ഉരച്ചു കൊടുക്കാവുന്നതാണ്.
അതുപോലെ തന്നെയാണ് പച്ചക്കറികൾ അരിഞ്ഞതിനുശേഷം ബാക്കിവരുന്ന ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലികൾ ഇനി ആരും കളയാതിരിക്കുക അവ ഉപയോഗിച്ചുകൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതുപോലെ ബാക്കിവരുന്ന ഉള്ളിയുടെ തൊലി ഒരു തുണിയിൽ ആക്കി കെട്ടിക്കിഴി പോലെ വയ്ക്കുക. ഈ കിളി ചൂടാക്കിയതിനു ശേഷം ശരീരത്തിൽ വേദന ഉള്ള ഭാഗങ്ങളിലെല്ലാം തന്നെ ചൂട് പിടിപ്പിച്ചു കൊടുക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
അതുപോലെ ഈ തൊലികളും ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ ആക്കി വയ്ക്കുക ശേഷം അരിച്ചെടുത്ത ഈ വെള്ളവും വീട്ടിലെ ചെടികൾക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ വളർന്നുവരും. അതുപോലെ തന്നെ വൈകുന്നേരങ്ങളിൽ കൊതുകിന്റെ ശല്യം എല്ലാ വീടുകളിലും ഉണ്ടായിരിക്കും. ഇതല്ലാതാക്കുന്നതിന് ഇതുപോലെ ബാക്കിവരുന്ന ഉള്ളി തൊലികൾ എല്ലാം ഒരു മൺചട്ടിയിൽ ഇട്ടുകൊടു വീടിന്റെ അകത്തെല്ലാം തന്നെ പുകച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൊതുകിന്റെ ശല്യത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇതുപോലെ ഉപകാരപ്രദമായ ടിപ്പുകൾ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs