Making Of Easy Steam Snack : ആരോഗ്യത്തിന് ഒട്ടും തന്നെ ദോഷം ചെയ്യാത്ത രീതിയിൽ വളരെയധികം രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം ഇത് ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം എളുപ്പമാണ്. അതിനായിനമുക്ക് എണ്ണയോ പഞ്ചസാരയോ ഒന്നും തന്നെ ആവശ്യമില്ല ആവിയിൽ നമുക്ക് വേവിച്ചെടുക്കാം രുചികരമായ പലഹാരം. ഇത് തയ്യാറാക്കി എടുക്കുന്നതിന്രണ്ടു വലിയ കഷണം ശർക്കര ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ചെടുക്കുക .
ശർക്കര നന്നായി അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടിയും അര കപ്പ് തേങ്ങ ചിരകിയതോ അല്ലെങ്കിൽ ചെറുതായി അരിഞ്ഞതോ ചേർത്ത് കൊടുക്കുക ശേഷം രണ്ടു നുള്ള്ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക ശേഷം അതിലേക്ക് 100 ഗ്രാം അരിപ്പൊടി ചേർത്തു കൊടുക്കുക ശേഷം അരക്കപ്പ് റവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. നല്ലതുപോലെ ഡ്രൈയായി വരേണ്ടതാണ് .
ശേഷം പാനിൽ നിന്നെല്ലാം വിട്ട് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് നന്നായി സ്പൂൺ വച്ച് ഉടച്ചെടുത്തത് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക എല്ലാം ഭാഗമായതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ് .
അടുത്തതായി ചെറുതായി ചൂടാറി വരുന്നത് വരെ മാറ്റി വയ്ക്കുക. ഒരു വാഴയിലയെടുത്ത് വാട്ടിയെടുക്കുക ശേഷം ഒരു കുമ്പിൾ പോലെ മടക്കി അതിന്റെ ഉള്ളിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിംഗ് വച്ചു കൊടുക്കുക ശേഷം അത് മടക്കി ഒരു ടൂത്ത് പ്പിക്ക് കൊണ്ട് ഓടിവയ്ക്കുക ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി വരുമ്പോൾ അതിലേക്ക് ഓരോന്നായി വെച്ച 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക അതിനുശേഷം പുറത്തെടുത്ത രുചിയോടെ കഴിക്കാം. Credit : Shamees kitchen