ബാത്റൂമുകളാണ് വീട്ടിലെ ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കേണ്ടത് ഇല്ലെങ്കിൽ വളരെ പെട്ടെന്ന് ദുർഗന്ധവും അഴുക്കുകളും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വീട്ടമ്മമാരും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ബാത്റൂമുകൾ എല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചുവയ്ക്കുന്നതിനായി ഇനി ഒരു പകുതി നാരങ്ങ മാത്രം മതി.
ബാത്റൂമുകൾ വൃത്തിയാക്കുമ്പോൾ അതിന്റെ ഫ്ലാഷ് ചെയ്യുന്ന ഭാഗത്ത് കാണുന്ന തുരുമ്പ് വൃത്തിയായി തന്നെ ക്ലീൻ ചെയ്യേണ്ടതാണ്. അതിനായി ഒരു പകുതി നാരങ്ങ എടുത്ത് ഒരു പാത്രത്തിൽ കുറച്ച് സോഡാപ്പൊടിയും എടുത്ത് നാരങ്ങ സോഡാപ്പൊടിയിൽ മുക്കി തുരുമ്പുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നതാണ് അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക.
അതുപോലെ തന്നെ ബാത്റൂമിലെ സ്റ്റീൽ പൈപ്പുകളിലും സ്റ്റീൽ സ്റ്റാൻഡുകളിലും കാണുന്ന തുരുമ്പ് പിടിച്ച ഭാഗങ്ങളും വഴുക്കൽ അഴുക്കുകൾ എല്ലാം തന്നെ ഇതേ രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. സോഡാ പൊടിയും നാരങ്ങയും ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ വളരെയധികം വൃത്തിയായിരിക്കും. അതുപോലെ തന്നെ പെട്ടന്നു അഴുക്ക് വരാതിരിക്കും.
ഇത് തന്നെ ബാത്റൂമിലെ സ്റ്റീൽ സ്റ്റാൻഡുകളിൽ കാണുന്ന തുരുമ്പിച്ച ഭാഗങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഒരുതവണ ഇതുപോലെ ചെയ്യുകയാണെങ്കിൽ തുരുമ്പ് വളരെ പെട്ടെന്ന് തന്നെ വരാതിരിക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കുക. Credit : E&E Kitchen