ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും തന്നെ മാസ്ക്കുകൾ ഉണ്ടായിരിക്കും. അതുപോലെ സോപ്പും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മാസ്കും സോപ്പും ഉപയോഗിച്ചുകൊണ്ടുള്ള ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുക. എല്ലാവരുടെ വീട്ടിലും ബാത്റൂമിൽ സോപ്പ് വയ്ക്കുന്ന സ്റ്റാൻഡ് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ. പുതിയ ഏതെങ്കിലും സോപ്പ് വെച്ച് രണ്ട് ദിവസം കഴിഞ്ഞാൽ അത് അവിടെയെല്ലാം വൃത്തികേട് ആകാറുണ്ട്.
പുതിയതായി വയ്ക്കുന്ന സോപ്പ് പകുതിയും അലിഞ്ഞു തന്നെ ഇല്ലാതായി പോകും. എന്നാൽ ഇനി അത്തരത്തിലുള്ള സാഹചര്യം വേണ്ട. അതിനായി ആദ്യം തന്നെ ഒരു മാസ്ക് എടുത്ത് അതിന്റെ വള്ളിയുള്ള ഒരു സൈഡ് മുറിച്ച് മാറ്റുക. ഇപ്പോൾ അത് ഒരു കവർ പോലെ കാണപ്പെടും. ഈ കവറിനകത്തേക്ക് സോപ്പ് ഇട്ടു കൊടുക്കുക. ശേഷം ആ ഭാഗം നല്ലതുപോലെ കെട്ടുക. ശേഷം ബാത്റൂമിൽ തൂക്കി ഇടുക ആവശ്യനുസരണം ഉപയോഗിക്കാവുന്നതാണ്.
ഇതുപോലെ ചെയ്യുകയാണെങ്കിൽ സോപ്പ് അലിഞ്ഞു പോകാതെ കുറെ നാൾ ഉപയോഗിക്കാം. അടുത്തതായി പാചകം ചെയ്യുമ്പോൾ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്പ് നോക്കാം. എല്ലാവരും മീൻ ഇറച്ചി എന്നിവ പൊരിക്കാൻ എടുക്കുമ്പോൾ ഗ്യാസിന്റെ ചുറ്റും തന്നെ വെളിച്ചെണ്ണ എല്ലാം തെറിച്ചു പോകാറുണ്ട്. എന്നാൽ ഇനി അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകില്ല.
അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ ഒരു പാനിൽ എടുത്ത് അതിലേക്ക് പൊരിക്കേണ്ട അല്ലെങ്കിൽ ഇറച്ചിയോ നിരത്തി വയ്ക്കുക. ശേഷമതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. അതിനുശേഷം ഗ്യാസിൽ വെച്ച് പൊരിച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടുംതന്നെ വെളിച്ചെണ്ണ തെറിച്ചു പുറത്തു പോകാതെ ഇരിക്കും. എല്ലാ വീട്ടമ്മമാരും ഈ രണ്ട് ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ. Video Credit : E&E Kitchen