Easy Batter Mixing Tip : നമ്മളെല്ലാവരും രാവിലെ ബ്രേക്ക് ഫാസ്റ്റിനെ കൂടുതലായും തയ്യാറാക്കുന്ന ഒരു വിഭവം ആണല്ലോ ഇഡലി ദോശ എന്നിവയെല്ലാം. പലപ്പോഴും റസ്റ്റോറന്റിൽ നിന്നും പുറത്ത് ചായക്കടയിൽ നിന്നും എല്ലാം കഴിക്കുന്ന ഇഡലിയുടെയും ദോശയുടെയും ടേസ്റ്റ് നമ്മൾ വീട്ടിൽ ഉണ്ടാക്കിയാൽ എത്രപേർക്ക് കിട്ടാറുണ്ട്. അവർ തയ്യാറാക്കുന്ന മാവ് നമ്മൾ വീട്ടിൽ അതേ രീതിയിൽ തയ്യാറാക്കിയാലും നല്ല സോഫ്റ്റ് ആയി കിട്ടില്ല. അതിനെ അവർ ഉപയോഗിക്കുന്നത് വേറൊരു ട്രിക്കാണ് അതെ എന്താണെന്ന് നോക്കാം.
അതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ആവശ്യമുള്ള പച്ചരി വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക അതുപോലെ തന്നെ ഒരു പിടി ഉഴുന്ന് വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക. അതിലേക്ക് രണ്ടു നുള്ള് ഉലുവയും ചേർക്കുക. രണ്ടും കുതിർന്നു കഴിയുമ്പോൾ ഇവിടെ നമുക്ക് ആവശ്യമുള്ളത് ഗ്രൈൻഡറാണ് മിക്സിയിൽ അരയ്ക്കുന്നതിനേക്കാൾ കൂടുതൽ അറിഞ്ഞ് നല്ല പതഞ്ഞു പൊന്തി വരുന്നത് ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ആയിരിക്കും.
ആദ്യം തന്നെ ഗ്രൈൻഡർ എടുത്ത് അതിന്റെ ഉള്ളിലേക്ക് ഉഴുന്ന് ചേർത്തുകൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക പതഞ്ഞു പൊന്തി വരുന്നത് വരെ അരയ്ക്കേണ്ടതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക. അടുത്തതായി പച്ചരിയും ഇതേ രീതിയിൽ വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതും പാത്രത്തിലേക്ക് പകർത്തി നന്നായി മിക്സ് ചെയ്യുക ശേഷം അടച്ചു വയ്ക്കുക. ഇതുപോലെ ഗ്രൈൻഡറിൽ അരച്ചെടുത്ത് മാവ് ആണെങ്കിൽ സാധാരണ മിക്സിയിൽ അരക്കുന്നതിനേക്കാൾ നല്ല സോഫ്റ്റ് ആയി പൊന്തി വരികയും മാത്രമല്ല ഈ മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ഒരുപാട് ഇളക്കാൻ പാടില്ല ഒരു ഭാഗത്ത് നിന്നും മാവ് കുറേശ്ശെയായി എടുത്തുവേണം ഇഡലി തയ്യാറാക്കുവാൻ എങ്കിൽ മാത്രമേ നല്ല സോഫ്റ്റ് ഇഡലി കിട്ടുകയുള്ളൂ. എല്ലാവരും ഇതുപോലെ ഗ്രൈൻഡറിൽ അരച്ച് ഇഡലി തയ്യാറാക്കി നോക്കൂ.