ഈ സൂത്രം ഇതുവരെ അറിയാതെ പോയല്ലോ. അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഇതുകൂടി ചേർത്താൽ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കാം. | Simple Useful Tip

നല്ല സോഫ്റ്റ് ആയ പഞ്ഞി പോലെയുള്ള അപ്പം ഉണ്ടാക്കിയെടുക്കുന്നതിന് അപ്പത്തിന്റെ മാവ് നല്ല കൃത്യമായിട്ട് തന്നെ ഇരിക്കണം. അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഒരു രഹസ്യ കൂട്ടുകൂടി ചേർക്കാം. അപ്പത്തിന്റെ മാവ് എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടര ഗ്ലാസ് പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അതിൽ നിന്നും ഏഴോ എട്ടോ ടീസ്പൂൺ പച്ചരി എടുത്തു മാറ്റുക.

ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഇത് ഒരു പാനിലേക്ക് ഒഴിച്ചു കൊടുത്ത ചൂടാക്കുക. മീഡിയം ഫ്ലെയിമിൽ വച്ച് കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. മാവ് നല്ലതുപോലെ വെന്തു വന്നതിനു ശേഷം ഇറക്കി വയ്ക്കുക. ചൂടാറാനായി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.

അതോടൊപ്പം ഒരുപിടി ചോറു കൂടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ബാക്കിഉള്ള കുതിർത്തു വെച്ചാൽ പച്ചരിയും ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ഇതിനുമുൻപ് അരച്ച് ബാക്കിയിരിക്കുന്ന പുളിച്ച ദോശമാവോ അല്ലെങ്കിൽ അപ്പത്തിന്റെ മാവോ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഏഴോ എട്ടോ മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. മാവ് നന്നായി പൊന്തി വരുന്നതിന് ഇത് വളരെ നല്ലതാണ്. ശേഷം എടുത്തു നോക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. ഈ മാവ് ഉപയോഗിച്ച് കൊണ്ട് ഇനി അപ്പം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *