Making Of Easy Breakfast Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും രാത്രി ഡിന്നർ ആയിട്ടും ഒരുപോലെ കഴിക്കാൻ രുചികരമായ ഒരു കിടിലൻ ഐറ്റം ഇതാ. ചപ്പാത്തി കഴിച്ച് മടുത്തു പോയവരാണോ നിങ്ങൾ എന്നാൽ ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക .
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഈസ്റ്റ് ചേർക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര കാൽ കപ്പ് തൈര് അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴച്ചെടുക്കേണ്ടതാണ്.
ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം അത് വീണ്ടും കൈകൊണ്ട് കുറച്ച് ചെറിയ ഉരുള ഉരുട്ടിയെടുക്കുക ശേഷം അത് സാധാരണ ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തിയെടുക്കുക. അതിനു മുകളിലേക്ക് ആവശ്യമെങ്കിൽ കുറച്ച് കറുത്ത എള്ള് മല്ലിയില എന്നിവ ഇട്ടുകൊടുക്കാവുന്നതാണ്.
അതിനുശേഷം ഒരു പാൻ ചൂടാക്കിയ അതിലേക്ക് വച്ച് കൊടുക്കുക. ശേഷം അടയ്ക്കുക ഒരു ഭാഗം നല്ലതുപോലെ വെന്തു വന്നതിനു ശേഷം തിരിച്ചിട്ട് കൊടുക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കി നോക്കൂ. വളരെയധികം സോഫ്റ്റ് ആയ ഈ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. Credit : Fathima curry world