രാവിലെ ബ്രേക്ക് ഫാസ്റ്റിനെ വളരെ സോഫ്റ്റ് ആയതും രുചികരവുമായ ഇടിയപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഇടിയപ്പം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുത്ത് നല്ലതുപോലെ യോജിപ്പിക്കുക അതിനുശേഷം നല്ല ചൂട് വെള്ളം ഒഴിച്ച് മാവ് നന്നായി കുഴച്ചെടുക്കുക. ആദ്യം ഏതെങ്കിലും തവി ഉപയോഗിച്ചുകൊണ്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ചൂടാറി വരുമ്പോൾ കൈകൊണ്ട് നന്നായി നന്നായി കുഴച്ചെടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് വീണ്ടും കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് നിർത്താതെ കുറച്ചു കൊടുത്തു കൊണ്ടിരിക്കുക ഇങ്ങനെ ചെയ്താൽ മാവ് നല്ല സോഫ്റ്റ് ആയി ലഭിക്കും. അതുപോലെ തന്നെ ഇടിയപ്പം സോഫ്റ്റ് ആയി കിട്ടും. ശേഷം മാവിന്റെ ചൂട് വിട്ടുപോകാതെ തന്നെ വളരെ പെട്ടെന്ന് തന്നെ ഇടിയപ്പം തയ്യാറാക്കാൻ നോക്കുക. ഇത് തയ്യാറാക്കാനായി സേവനാഴി എടുക്കുക ശേഷം സേവനാഴിയുടെ ഉള്ളിൽ വെളിച്ചെണ്ണ തേച്ച് കൊടുക്കുക. അതിനുശേഷം അതിലേക്ക് മാവ് നിറച്ച് വെക്കുക.
ഇടിയപ്പം തയ്യാറാക്കാനായി നമുക്ക് കുറച്ച് വാഴയില ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക ശേഷം വാഴയിലയിലേക്ക് വട്ടത്തിൽ മാവ് പിഴിഞ്ഞൊഴിക്കുക. തന്നെ കട്ടി വരാത്ത രീതിയിൽ വട്ടത്തിൽ പിഴിഞ്ഞ് ഒഴിക്കാൻ ശ്രദ്ധിക്കുക. ഇടിയപ്പം എല്ലാം തന്നെ ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക. വെള്ളം നല്ലതുപോലെ ചൂടായി ആവി വരാൻ തുടങ്ങുമ്പോൾ അതിനു മുകളിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക.
അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഇടിയപ്പവും പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. അതിനുശേഷം ആവിയിൽ ഒരു 5 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. ഇടിയപ്പം ഇതുപോലെ നല്ല ചൂട് വെള്ളത്തിൽ കുഴച്ച് തയ്യാറാക്കിയാൽ വളരെ പെട്ടെന്ന് തന്നെ വെന്തു കിട്ടുന്നതാണ്. പാകമായതിനുശേഷം ഇറക്കി വയ്ക്കുക. ചൂടാറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇന്നുതന്നെ എല്ലാവരും ഇതുപോലെ ഒരു ഇടിയപ്പം ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.