Making Of Tasty Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കായാലും മുതിർന്നവർക്കായാലും അവരെക്കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിപ്പിക്കാൻ രാവിലെ ഒരു കിടിലൻ വിഭവം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഇളം ചൂടുള്ള പാല് ഒരു പാത്രത്തിലേക്ക് ഒഴിക്കുക
. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. അല്ലെങ്കിൽ ഒരു ടീസ്പൂൺ വിനാഗിരി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. ശേഷം മാറ്റിവെക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക. അതോടൊപ്പം ആവശ്യത്തിന് ഉപ്പ് ചേർക്കുക.
അതോടൊപ്പം മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഉരുക്കിയെടുത്ത നാല് ടീസ്പൂൺ വെണ്ണ ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന പാല് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കിയെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് കൊടുക്കുക. മാവൊഴിച്ചാൽ പരത്താൻ പാടില്ല. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ എല്ലാം തയ്യാറാക്കിയെടുക്കുക. ഇത് കഴിക്കാൻ മറ്റു കറികളുടെ ആവശ്യം ഒന്നുമില്ല വളരെ രുചികരമായി തന്നെ തയ്യാറാക്കാം. ആവശ്യമെങ്കിൽ കുറച്ച് തേൻ കൂടി ചേർത്ത് കഴിക്കുക. Video credit : Mia kitchen