Making Of Wheat egg Breakfast : രാവിലെ ബ്രേക്ക്ഫാസ്റ്റ് ചപ്പാത്തി കഴിച്ചു മടുത്തു പോയവർക്ക് ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ഗോതമ്പ് പൊടിയും മുട്ടയും ചേർത്ത് തയ്യാറാക്കുന്ന ഈ ബ്രേക്ക് ഫാസ്റ്റിനെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ഒന്നും ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം അതിലേക്ക് നാലു വറ്റൽമുളക് ചേർത്തു കൊടുക്കുക, അതോടൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അതേ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് ഗോതമ്പ് പൊടിയും ചേർത്തു കൊടുക്കുക. വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഗോതമ്പ് ദോശ തയ്യാറാക്കുന്ന പാകത്തിൽ മാവ് തയ്യാറാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം രക്ഷ കൂട്ടുന്നതിനായി മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം രണ്ടു നുള്ള് മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഉടനെ തന്നെ ദോശ ഉണ്ടാക്കാൻ തുടങ്ങാം. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് കൊടുക്കുക അതിനുശേഷം രണ്ടുഭാഗവും നന്നായി മൊരിയിച്ച് എടുക്കുക. പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.