പഴുത്ത ചക്ക കിട്ടുമ്പോൾ ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് ചക്കച്ചുള എടുത്ത് മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. അയക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല. അടുത്തതായി ഒരുമിക്സിയുടെ ജാറിലേക്ക് മധുരത്തിന് ആവശ്യമായ അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് നാല് ഏലക്കായ ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക അതിലേക്ക് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക ശേഷം മാറ്റിവെക്കുക. ശേഷം അതേ പാനിലേക്ക് അഞ്ചു ആരോ ചക്കച്ചുള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക.
ആവശ്യമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ്. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചക്കയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചക്ക വഴന്ന് നല്ല ഭാഗമായതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്തു കൊടുക്കുക. പഞ്ചസാര അലിഞ്ഞ് ചക്കയിലേക്ക് മധുരം നന്നായി യോജിച്ച പാകമായതിനു ശേഷം അതിലേക്ക് രണ്ട് കപ്പ് പശുവിൻപാൽ ചേർത്ത് കൊടുക്കുക അതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അര ടീസ്പൂൺ മിൽക്ക് മെയ്ഡ് ചേർത്ത് കൊടുക്കാവുന്നതാണ്.
അതിനുശേഷം വറുത്ത് മാറ്റിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പാലും ചക്കയും നന്നായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. വളരെ രുചികരമായ ചക്കപ്പായസം ഈ രീതിയിൽ തയ്യാറാക്കി നോക്കുക കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപാട് ഇഷ്ടപ്പെടും. പഴുത്തിലൊക്കെ കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.