Simple useful Kitchen Cleaning Tips: ചെറുനാരങ്ങയും ഉപ്പും മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാകുന്നവയാണ്. ഇവ രണ്ടും ഉപയോഗിച്ച് അടുക്കളയിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാം. എന്തൊക്കെ കാര്യങ്ങൾ ഇവ രണ്ടും ചേർന്നാൽ അടുക്കളയിൽ ചെയ്യാം എന്ന് നോക്കാം. ആദ്യത്തെ ടിപ്പ് ഗ്യാസ് സ്റ്റൗവിന്റെ ചുറ്റുമുള്ള അഴുക്കുകൾ ഇല്ലാതാക്കുന്നതിന് ഒരു പകുതി നാരങ്ങ മുറിച്ച് അതിൽ ഉപ്പ് തേച്ചതിനുശേഷം അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുക.
ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് സോഡാ പൊടിയും ചേർത്തു കൊടുക്കുക അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്ന് അഴുക്കുകൾ എല്ലാം ഇളകിപ്പോരുന്നതായിരിക്കും. ശേഷം നന്നായി ഉരച്ചു കൊടുക്കുക. ശേഷം ഒരു തുണികൊണ്ട് തുടച്ച വൃത്തിയാക്കുക. അടുത്തതായി ബാത്റൂമിൽ എല്ലാം ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പുകൾ കുറച്ചുകാലത്തിനുശേഷം വഴുക്കലുകളും അഴുക്കും പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം പൈപ്പുകൾ ഉപ്പും ചെറുനാരങ്ങയും ചേർത്ത് പൈപ്പിൽ എല്ലാം തന്നെ നന്നായി ഉരച്ചു വൃത്തിയാക്കി എടുക്കുക. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം ഒരു നാരങ്ങ ചെറുതായി അരിഞ്ഞ് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് ഫ്രിഡ്ജിനകത്തു ഉണ്ടാക്കുന്ന ചീത്ത മണങ്ങളെല്ലാം തന്നെ പോയി കിട്ടുന്നതിനു വളരെ നല്ലതാണ്.
അടുത്തതായി അടുക്കളയിൽ പച്ചക്കറികൾ എല്ലാം അറിയുന്നതിന് ഉപയോഗിക്കുന്ന പലക വൃത്തിയാക്കി എടുക്കുന്നതിന് ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. അതുപോലെ സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിനും കൂടാതെ കത്തി, മരത്തിന്റെ തവി ഈ രീതി തന്നെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.