എല്ലാവരുടെ വീടുകളിലും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ പാചകത്തിന് വളരെ എളുപ്പം കഴിയുന്നതും നോൺസ്റ്റിക് പാത്രങ്ങൾ തന്നെയാണ് ഇതിൽ ആകുമ്പോൾ നമുക്ക് അധികം വെളിച്ചെണ്ണ ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ വരികയില്ല. അതുപോലെ തന്നെ പാത്രം കഴുകുമ്പോൾ നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം.
ഒരിക്കലും പാത്രത്തിന്റെ ഉൾഭാഗത്ത് സ്ക്രബ്ബ് ഉപയോഗിക്കാൻ പാടില്ല സോപ്പും സ്പോഞ്ചും ഉപയോഗിച്ച് വേണം നമ്മൾ ഇത് കഴുകുവാൻ എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട് പാത്രത്തിന്റെ അടിഭാഗത്ത് വളരെ പെട്ടെന്നായിരിക്കും അഴുക്കുകൾ പിടിക്കുന്നത് ഈ അഴകുകൾ നമ്മൾ സാധാരണ ഉപയോഗിച്ച് കഴുകുന്ന സമയത്ത് പെട്ടെന്ന് പോകണമെന്നില്ല .
അതുകൊണ്ടുതന്നെ ഈ അഴുക്കുകൾ പോകുന്നതിനു വേണ്ടി ഒരു മാർഗ്ഗം നോക്കാം. അതിനായി കുറച്ചു ബേക്കിംഗ് സോഡ എടുത്ത് പാത്രത്തിന്റെ അടിഭാഗത്ത് ഇട്ടുകൊടുക്കുക ശേഷം അതിനു മുകളിലൂടെ കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക ഇപ്പോൾ അത് നല്ലതുപോലെ പതഞ്ഞു വരുന്നത് കാണാൻ സാധിക്കും. ശേഷം ഒരു അഞ്ചുമിനിറ്റ് അതുപോലെ തന്നെ വയ്ക്കുക .
അത് കഴിഞ്ഞ് ആ നാരങ്ങ കഷണം കൊണ്ട് തന്നെ കുറച്ചു കൊടുക്കുക ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് കൊണ്ട് ഉരച്ച് വൃത്തിയാക്കുക ഇപ്പോൾ നിങ്ങൾ സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോകുന്നത് കാണാൻ സാധിക്കും. മാത്രമല്ല വളരെ പെട്ടെന്ന് പുതിയത് പോലെ ക്ലീൻ ആവുകയും ചെയ്യും. ബേക്കിംഗ് സോഡയും നാരങ്ങയും ചേർത്തുള്ള ഈ ടിപ്പ് നിങ്ങളും ചെയ്തു നോക്കുമല്ലോ. Credit : Lillys natural tips