സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും പെട്ടെന്ന് നിറഞ്ഞു പോയാലുള്ള അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എത്ര ബുദ്ധിമുട്ടായിരിക്കും അല്ലേ. ചിലപ്പോൾ കാലാവധിക്ക് മുൻപ് തന്നെ ഇതുപോലെ ടാങ്കുകൾ നിറഞ്ഞു പോകും. ശരിയായ രീതിയിൽ വേസ്റ്റ് ജീർണിച്ചു പോകാത്തതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത് ഇപ്പോൾ നമ്മൾ ക്ലീനിംഗിന് വേണ്ടി ഉപയോഗിക്കുന്ന പല ലോഷനുകളും സ്വാഭാവികമായി ജീർണനം നടക്കാൻ കാരണമായിട്ടുള്ള ബാക്ടീരിയകളെ എല്ലാം തന്നെ കൊന്നു കളയുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് പലപ്പോഴും ചീത്ത മണം ഉണ്ടാവുകയും ഇത്തരത്തിൽ ടാങ്കുകൾ പെട്ടെന്ന് നിറഞ്ഞു പോവുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പു ഉണ്ട്. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഈസ്റ്റ് ആണ്. നമുക്കെല്ലാവർക്കും അറിയാം അതും ഒരു ബാക്ടീരിയ തന്നെയാണല്ലോ ഇത് നമ്മുടെ സ്വാഭാവികജീർണ്ണനം നടത്തുന്ന ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കും.
അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. എങ്ങനെയാണ് ഇത് ചെയ്യുന്നത് ഇന്ന് നോക്കാം. രണ്ട് രീതിയിൽ നമുക്കിതിനെ ഉപയോഗിക്കാവുന്നതാണ് ആദ്യത്തെ മാർഗ്ഗം സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പുറത്തെ പൈപ്പിന്റെ വാൽവ് തുറന്ന് അതിനകത്തേക്ക് ഈസ്റ്റ് ഒന്നോ രണ്ടോ പാക്കറ്റ് പൊട്ടിച്ച് നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
പക്ഷേ അത് എല്ലാവർക്കും ചെയ്യാൻ വളരെ മടിയായിരിക്കും എന്നറിയാം ചെയ്യാൻ പറ്റുന്നവർ ചെയ്യുക. ഇല്ലെങ്കിൽ വീടിനകത്തെ ക്ലോസറ്റിൽ ഒരു പാക്കറ്റ് രണ്ട് പാക്കറ്റ് ഈസ്റ്റ് ഇട്ടു കൊടുക്കുക ശേഷം ഫ്ലഷ് ചെയ്യുക. അത് കഴിഞ്ഞ് ഒരു രണ്ടോ മൂന്നോ മണിക്കൂറുകൾക്കു ശേഷം മാത്രം ബാത്റൂം ഉപയോഗിച്ചാൽ മതി. ഫ്ലാഷ് ചെയ്ത് ഉടനെ തന്നെ ബാത്റൂം ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ടാങ്കുകൾ രണ്ടും പെട്ടെന്ന് ബ്ലോക്ക് ആകുന്നത് ഒഴിവാക്കാൻ സാധിക്കും. Credit : grandmother tips