വീട്ടിലെ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടി സാധാരണ നമ്മൾ സോപ്പ് ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ വീട്ടിൽ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം നാം ഉപയോഗിക്കുന്ന ഓട്ടുപാത്രങ്ങൾ എടുത്തുവെച്ച് പിന്നീട് എടുക്കുന്ന സമയത്ത് അത് അഴുക്കുപിടിച്ച് ചിലപ്പോൾ ക്ലാവ് പിടിച്ചു കാണപ്പെടും ഇത്തരത്തിൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ സോപ്പ് മാത്രം ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുക .
എളുപ്പമുള്ള കാര്യമല്ല ചിലപ്പോൾ കുറെ ഉരച്ച് വൃത്തിയാക്കുമ്പോൾ പാത്രത്തിന്റെ ഭംഗിയും നഷ്ടപ്പെടും അതുകൊണ്ടുതന്നെ നമുക്ക് എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി രാവിലെ അരി കഴുകി ബാക്കിയായി നമ്മൾ കളയാൻ വയ്ക്കുന്ന വെള്ളം കളയാതെ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഈ വെള്ളത്തിൽ പാത്രങ്ങളെല്ലാം മുക്കിവെക്കുക ഒരു 15 മിനിറ്റോളം മുക്കി വെച്ചതിനുശേഷം സോപ്പ് ഉപയോഗിച്ച് കഴുകി നോക്കൂ.
പുതിയത് പോലെ തന്നെ മിന്നിത്തിളങ്ങുന്നത് കാണാൻ സാധിക്കും. ഇത്രയും വൃത്തിയോടെ പാത്രങ്ങൾ നിങ്ങൾ മുൻപ് കണ്ടിട്ടും ഉണ്ടാവില്ല. ഇതുപോലെ ഇനി തയ്യാറാക്കു. അല്ലെങ്കിൽ സോപ്പ് കുറച്ചു വെള്ളത്തിൽ കലക്കിയതിനുശേഷം അതിൽ കുറച്ച് സമയമൊക്കെ വെച്ച് പിന്നീട് എടുത്ത് വൃത്തിയാക്കിയാലും അതുപോലെ തന്നെ വൃത്തിയാക്കുന്നതാണ്.
മറ്റൊരു ടിപ്പ് എന്ന് പറയുന്നത് സ്റ്റീൽ പാത്രങ്ങൾ അടുപ്പിൽ വെച്ച് പാചകം ചെയ്യുന്നതിന് മുൻപ് പത്രത്തിന്റെ അടിയിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടി ഉപയോഗിക്കുകയാണെങ്കിൽ ഉപയോഗത്തിനു ശേഷം പാത്രത്തിന്റെ അടിവശത്ത് കരി പിടിക്കുന്നത് ഒഴിവാക്കാം കാണുന്ന കാര്യം ഒരു പേപ്പർ ഉപയോഗിച്ച് തുടച്ചാൽ പോലും അത് വൃത്തിയായി വരുന്നതായിരിക്കും. ഈ രണ്ട് ടിപ്പുകളും നിങ്ങൾ ചെയ്തു നോക്കൂ. Credit : Vichus Vlogs