Easy Way To Clean Brun Iron Box: എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇസ്തിരിപ്പെട്ടി. എല്ലാവരും തന്നെ വസ്ത്രങ്ങൾ തന്നെ തേച്ച് മടക്കി ഇട്ട് പുറത്തു പോകാൻ ആഗ്രഹമുള്ളവർ ആയിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും വസ്ത്രങ്ങൾ ഇസ്തിരി ചെയ്യുന്നതിനിടയിൽ പോകുന്ന സാഹചര്യവും ഉണ്ടായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രങ്ങൾ കേടായി പോകുക മാത്രമല്ല ഇസ്തിരിപ്പെട്ടിയിൽ കരിഞ്ഞു പോയതിനെ പാട് അവശേഷിച്ചു പോവുകയും ചെയ്യും. ഈ പാടുകൾ എത്ര ഉരച്ചാലും പോവുകയുമാണ് ഇല്ല. എന്നാൽ ഇനി ഇത്തരം പാടുകൾ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് പാരസെറ്റമോൾ ആണ്.
ഒരു പാരസെറ്റമോൾ എടുക്കുക. അതിനുശേഷം അഴുക്കുപിടിച്ച ഇസ്തിരിപ്പെട്ടി ഓൺ ചെയ്ത് അതിന്റെചൂട് നല്ലവണ്ണം കൂട്ടി വയ്ക്കുക.ചൂടായിരിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ പാരസെറ്റമോൾ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. അതേസമയം തന്നെ ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ചുകൊണ്ട് പറഞ്ഞുപോരുന്ന അഴുക്കുകൾ തുടച്ചു മാറ്റുക.
ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൈ പൊള്ളാതെ നോക്കുക. ഈ രീതിയിൽ അഴുക്കുപിടിച്ച എല്ലാ ഭാഗങ്ങളും ആദ്യം പാരസെറ്റമോൾ ഉപയോഗിച്ച് ഉരച്ചു കൊടുത്തതിനുശേഷം പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക. പാരസെറ്റ മോളിനു പകരമായി ഉപ്പ് ഉപയോഗിച്ചുകൊണ്ടും ഉരച്ചു വൃത്തിയാക്കാവുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി ഇസ്തിരിപ്പെട്ടി വൃത്തിയാക്കി എടുക്കാം. എല്ലാവരും തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.