ഇന്നത്തെ കാലത്ത് എല്ലാ ജോലികളും വളരെയധികം ഫാസ്റ്റ് ആയി നടക്കുന്ന കാലമാണ്. അതിനായി തന്നെ പലതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. അതിൽ മിക്കവാറും എല്ലാ വീടുകളിലും തന്നെ ഉണ്ടാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് മിക്സി ഗ്രൈൻഡർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് എന്നിവ. ഇവയെല്ലാം തന്നെ ഉപയോഗിക്കുന്നതിനോടൊപ്പം വളരെ നന്നായി തന്നെ സൂക്ഷിക്കേണ്ടതിന്റെയും ആവശ്യമുണ്ട്.
എപ്പോഴും വളരെയധികം ക്ലീനായി കൊണ്ട് നടക്കേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവയെല്ലാം. അത്തരത്തിൽ വാഷിംഗ് മെഷീൻ ഉള്ള വീടുകളിൽ എല്ലാ വീട്ടമ്മമാരും തന്നെ വളരെ കൃത്യമായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമായി ക്ലീൻ ചെയ്യേണ്ടത് വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന ഭാഗമാണ്. പൈപ്പ് ഊരി മാറ്റി ക്ലീൻ ചെയ്യേണ്ടതാണ്. ശേഖരിച്ച് വയ്ക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കും.
അത് ഊരിയെടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. അടുത്തതായി ക്ലീൻ ചെയ്യേണ്ടത് സോപ്പുപൊടി ഇട്ടു കൊടുക്കുന്ന ഭാഗമാണ്. അത് ഊരിയെടുത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക അതുപോലെ വാഷിംഗ് മെഷീന്റെ അകത്ത് അഴുക്കുപിടിച്ച ഭാഗങ്ങളെല്ലാം ഒരു ഉണങ്ങിയ തുണികൊണ്ട് തന്നെ തുടച്ചെടുക്കേണ്ടതാണ്.
അടുത്തതായി വാഷിംഗ് മെഷീന്റെ ഉൾഭാഗം വൃത്തിയാക്കുന്നതിന് വേണ്ടി വാഷിംഗ് മെഷീനിൽ ആദ്യം വെള്ളം നിറയ്ക്കുക ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഷിംഗ് മെഷീന്റെ അകത്ത് ഉണ്ടാകുന്ന മണങ്ങളെല്ലാം പോവുകയും എപ്പോഴും വളരെ ക്ലീൻ ആയിരിക്കുകയും ചെയ്യും. Credit : infro tricks