ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് അവ കൃത്യമായി തന്നെ വൃത്തിയാക്കേണ്ടത്. ഗ്യാസ് അടുപ്പിനെ പുറത്ത് വരുന്ന അഴുക്കുകൾ മാത്രമല്ല ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഗ്യാസ് ബർണറുകൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാൽ ഗ്യാസ് ബർണറിന്റെ ഹോളുകളിൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇന്ധന നഷ്ടം ഒരുപാട് ഉണ്ടാകും.
കൂടാതെ ചിലപ്പോൾ എന്തെങ്കിലും അപകടങ്ങൾക്കും സാധ്യത ഉണ്ടാകും. അതുകൊണ്ട് കൃത്യമായി തന്നെ ബർണറുകൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴെന്താ ഗ്യാസ് ബർണറുകൾ വൃത്തിയാക്കുന്നതിനായി ഒരു പുതിയ മാർഗം നോക്കാം. അതിനായി ആദ്യം ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ഒഴിക്കുക അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഗ്യാസ് ബർണറുകൾ ഇതിലേക്ക് മുക്കിവെക്കുക. അരമണിക്കൂർ നേരത്തേക്ക് മുക്കിവയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു നോക്കു വളരെ പെട്ടെന്ന് തന്നെ അഴകുകൾ പോകുന്നത് കാണാം.
വൃത്തിയാക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ലിക്വിഡ് ഡിറ്റർജന്റ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ഇടയ മിശ്രിതം ഉപയോഗിച്ചുകൊണ്ട് ഗ്യാസ് അടുപ്പിന്റെയും അഴുക്കുപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കാം. ആവശ്യത്തിന് ലിക്വിഡ് ഒഴിച്ചതിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ശേഷം തുണി കൊണ്ട് തുടച്ചെടുക്കുക. എല്ലാവരും തന്നെ ഇനി ഉപയോഗിച്ചുകൊണ്ട് അഴുക്കുകൾ എല്ലാം വൃത്തിയാക്കി ഗ്യാസ് അടുപ്പുകൾ മനോഹരമാക്കുക. Credit : Resmees curry world