ദിവസേന ഉപയോഗിക്കുന്ന പാത്രങ്ങൾ എപ്പോഴും വൃത്തിയാക്കിയാൽ പോലും ചിലപ്പോൾ എല്ലാം ക്ലാവ് പിടിച്ച് പോകാറുണ്ട്. അതുപോലെ തന്നെ എടുത്തു മാറ്റി വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽ ആയാലും ഇതുപോലെ എപ്പോഴെങ്കിലും എടുത്തുനോക്കുമ്പോൾ ആയിരിക്കും ക്ലാവു പിടിച്ചതായി കാണപ്പെടുന്നത്. ക്ലാവു പിടിച്ച പാടുകൾ പാത്രങ്ങളിൽ നിന്നും ഇല്ലാതാക്കുന്നതിനായി ഇനി തക്കാളി മാത്രം മതി.
വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് തക്കാളി അതുകൊണ്ടുതന്നെ ആരും അതോർത്ത് വിഷമിക്കേണ്ട. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ശേഷം മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ഇത്രയേ ഉള്ളൂ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം ക്ലാവ് പിടിച്ചിരിക്കുന്ന പാത്രങ്ങളിലെല്ലാം തന്നെ ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം ഒരു രണ്ടുമിനിറ്റോ അല്ലെങ്കിൽ അഞ്ചു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ. എത്ര വലിയ ക്ലാവ് പിടിച്ച പാടുകളും അഴുക്കുപിടിച്ച പാടുകളും എല്ലാം തന്നെ വളരെ എളുപ്പത്തിൽ പോയിരിക്കുന്നത് കാണാം.
അതുപോലെ മറ്റൊരു മാർഗം ഉള്ളത് ഒരു പകുതി നാരങ്ങ എടുക്കുക നാരങ്ങയിലേക്ക് കുറച്ചു ഉപ്പ് തേച്ചു കൊടുക്കുക അതിനുശേഷം ഇതുപോലെ ക്ലാവു പിടിച്ച പാത്രങ്ങളിൽ തേച്ച് ഉരച്ചു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കിട്ടുന്നതായിരിക്കും. അടുത്ത ഒരു മാർഗ്ഗം ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ഒരു ചെറിയ കഷണം വാളൻപുളിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഈ പത്രങ്ങൾ ഒക്കെ വെച്ചതിനുശേഷം കുറച്ച് സമയം കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് കഴുകി നോക്കൂ പുതിയത് പോലെ മിന്നിത്തിളങ്ങും. Video credit : Resmees curry world