ദിവസവും പല്ലു തേയ്ക്കാൻ എടുക്കുന്ന പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരുപാട് ഉപയോഗങ്ങളുണ്ട്. ഇതുവരെയും ഇതുപോലെയുള്ള കാര്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലേ. എന്നാൽ ഇനിയും അറിയാതെ പോകരുത്. ഒന്നാമത്തെ കാര്യം വീട്ടിൽ വെള്ളം എടുക്കുന്ന ചെറിയ ഫ്ലാസ്കുകൾ ദിവസവും ഉപയോഗിക്കുമ്പോൾ അത് എത്ര കഴുകിയാലും ചില സമയത്ത് എന്തെങ്കിലും തരത്തിലുള്ള മണം ഉണ്ടായേക്കാം.
സാധാരണ വെള്ളവും ഉപയോഗിച്ച് കഴുകിയാലും അത് പോകണമെന്നില്ല. എന്നാൽ ഇനിയും കുപ്പിയിലേക്ക് കുറച്ച് പേസ്റ്റ് കൊടുക്കുക ശേഷം കുറച്ചു വെള്ളവും ഒഴിച്ച് നല്ലതുപോലെ കുലുക്കുക. അതുകഴിഞ്ഞ് രണ്ടുപ്രാവശ്യം കുപ്പി നന്നായി കഴുകിയെടുക്കുക. കുപ്പിയിൽ യാതൊരു തരത്തിലുമുള്ള ദുർഗന്ധവും ഇനി ഉണ്ടാവില്ല. കുപ്പിയുടെ ഉള്ളിലെ പേസ്റ്റ് വെള്ളം ആരും കളയേണ്ട അതൊരു സ്പ്രേ കുപ്പിയിൽ ആക്കുക.
ശേഷം ഇത് ഗ്യാസ് അടുപ്പിന്റെ അഴകുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് സ്ക്രബ്ബർ ഉപയോഗിച്ചോ ഉരച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ എത്ര ഇളകാത്ത കറയും ഇളകി പോരും. ഗ്യാസ് അടുപ്പ് എപ്പോഴും പുതിയത് പോലെ കാത്തുസൂക്ഷിക്കുകയും ചെയ്യാം. അതുപോലെ തന്നെ കിച്ചൻ സിംഗിന്റെ എല്ലാ വൃത്തിയാക്കലും കഴിഞ്ഞ് ഈ പേസ്റ്റ് വെള്ളം കുറച്ച് ഒഴിച്ചുകൊടുക്കുക .
ശേഷം വൃത്തിയാക്കിയെടുക്കു. ഇങ്ങനെ ചെയ്താൽ വൃത്തി ആയിരിക്കുകയും ചെയ്യും അതുപോലെ തന്നെ പാറ്റകളുടെ ശല്യം വരുകയുമില്ല. ഇത് മാത്രമല്ല പാത്രങ്ങൾ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : E&E kitchen