വീട്ടിലെ ടാങ്ക് ക്ലീൻ ചെയ്യാൻ ഇനി ആരുടെയും സഹായം വേണ്ട. ഒരു കുപ്പി ഉണ്ടെങ്കിൽ എളുപ്പം വൃത്തിയാക്കാം.

എല്ലാവരുടെയും വീടുകളിലും തന്നെ വെള്ളം ടാങ്കുകൾ ഉണ്ടായിരിക്കും വെള്ളം ടാങ്കുകൾ കൃത്യമായി വൃത്തിയാക്കിയില്ല എങ്കിൽ നമ്മൾ ഉപയോഗിക്കുന്ന വെള്ളം പെട്ടന്ന് തന്നെ ചീത്തയായി പോകും. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ടാങ്ക് ക്ലീൻ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. എന്നാൽ പലപ്പോഴും വലിയ ടാങ്കുകൾ ആയാലും ചെറിയ ടാങ്കുകൾ ആയാലും അത് വൃത്തിയാക്കി എടുക്കുന്നതിന് നമുക്ക് ഒരാളുടെ സഹായം വേണ്ടിവരുന്നു. എന്നാൽ ഇനിയും വീട്ടമ്മമാർക്ക് ഒറ്റയ്ക്ക് തന്നെ ടാങ്ക് ക്ലീൻ ചെയ്യാവുന്നതേയുള്ളൂ.

ആരുടെയും സഹായത്തിനായി തേടേണ്ടതില്ല. എങ്ങനെയാണ് വൃത്തിയാക്കി എടുക്കേണ്ടത് എന്ന് നോക്കാം. അതിനായി ഒരു കുപ്പിയെടുത്ത് അതിന്റെ മൂടിയുള്ള ഭാഗത്തിന് കുറച്ച് താഴെയായി മുറിച്ചു മാറ്റുക ശേഷം അതിന്റെ അരികഭാഗമെല്ലാം കത്രിക കൊണ്ട് ചെറുതായി മുറിച്ച് ബ്രഷ് പോലെ ആക്കുക. ശേഷം ഒരു പിവിസി പൈപ്പ് എടുത്ത് അതിന്റെ ഒരു ഭാഗത്തേക്ക് കുപ്പിയുടെ മൂടിയുടെ ഭാഗം കയറ്റി കൊടുക്കുക. പിവിസി പൈപ്പിന്റെ മറ്റേ ഭാഗത്ത് ഒരു പൈപ്പ് ഫിറ്റ് ചെയ്യുക.

അതിനുശേഷം പിവിസി പൈപ്പിന്റെ ഉള്ളിലേക്ക് ആയി വെള്ളം ഒഴിച്ചു കൊടുക്കുക. മറ്റേ അറ്റം കൈകൊണ്ട് അടച്ചുപിടിച്ച് വെള്ളം മുഴുവനായി ഒഴിച്ചു കൊടുക്കുക. പൈപ്പിൽ മുഴുവനായി വെള്ളം നിറഞ്ഞതിനു ശേഷം നേരെ ടാങ്കിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക. ശേഷം പൈപ്പിന്റെ ഭാഗത്ത് പിടിച്ച വിരൽ മാറ്റി കൊടുക്കുമ്പോൾ ഉള്ളിലുള്ള വെള്ളമെല്ലാം തന്നെ പുറത്തേക്ക് പോകുന്നത് കാണാം.

അഴകുള്ള ഭാഗത്തേക്ക് എല്ലാം ഈ പൈപ്പ് നീക്കി കൊടുക്കുമ്പോൾ കുപ്പിയുടെ ഉള്ളിലൂടെ താഴെയുള്ള വെള്ളമെല്ലാം പുറത്തേക്ക് പോകും. ടാങ്കിന്റെ ഉള്ളിലേക്ക് ഇറങ്ങേണ്ടതിന്റെയോ യാതൊരു ആവശ്യവുമില്ല വളരെ എളുപ്പത്തിൽ തന്നെ ഉള്ളിലെ അഴുക്കുപിടിച്ച വെള്ളമെല്ലാം പുറത്തേക്ക് പോകുന്നതായിരിക്കും. അതിനുശേഷം ബ്രഷ് പൈപ്പിൽ ഘടിപ്പിച്ച് ഉരച്ചു കൊടുക്കുക ശേഷം ആ വെള്ളവും ഇതേ രീതിയിൽ തന്നെ പുറത്തേക്ക് കളയുക. ഈ രീതിയിൽ ഇനി ആരുടെയും സഹായമില്ലാതെ വെള്ളം ടാഗ് വൃത്തിയാക്കി എടുക്കാം. Video credit : Vichus vlogs

Leave a Reply

Your email address will not be published. Required fields are marked *