മിക്കവാറും വീടുകളിലെപ്പോഴും ഉണ്ടാകുന്ന സാധനമാണ് കർപ്പൂരം. വീട്ടിൽ കർപ്പൂരം കത്തിച്ചുവയ്ക്കുന്ന പതിവ് മിക്കവാറും എല്ലാവരും ചെയ്യുന്നുണ്ടാകാം എന്നാൽ ഈ കറുപ്പൂരം ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള ഉപയോഗങ്ങളും ഉണ്ട്. അതിൽ ഒരു ഉപയോഗം എന്താണെന്ന് നോക്കാം. അതിനായി അഞ്ചോ ആറോ കർപ്പൂരം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിൽ ഒഴിക്കുക. ഈ സ്പ്രേ നിങ്ങൾ അടുക്കളയിൽ പാചകം എല്ലാം കഴിഞ്ഞതിനുശേഷം കിച്ചൻ സിങ്കിലും അതുപോലെ അടുക്കളയിലെ കൗണ്ടർ ടോപ്പിലും സ്പ്രേ ചെയ്യുകയാണെങ്കിൽ ഈച്ച പാറ്റ തുടങ്ങിയ ജീവികൾ വരുന്നത് ഇല്ലാതാക്കാം. കൂടാതെ നല്ല സുഗന്ധവും ഉണ്ടാകും.
അടുക്കളയിൽ മാത്രമല്ല വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം വീട്ടിലെ ഓരോ റൂമുകളിലും ചെയ്തുകൊടുക്കാം നല്ല സുഗന്ധവും ഉണ്ടാകും പാറ്റ വരുന്നത് ഇല്ലാതാക്കുകയും ചെയ്യാം. അടുത്തതായി വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് നോക്കാം. വീട്ടിൽ എത്രയധികം വൃത്തിയാക്കിയാലും പിന്നെയും വരുന്ന ഒന്നാണ് പൊടി ഈച്ച. അല്ലെങ്കിൽ കണ്ണിച്ച എന്നൊക്കെ പറയും. കൂട്ടത്തോടെ വരുന്ന ഇവ വലിയ ശല്യം തന്നെയാണ്. ഇവയുടെ ശല്യം ഇല്ലാതാക്കാനായി ഒരു ടിപ്പ് ചെയ്തു നോക്കാം.
അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് പഴം ചെറുതായി അരിയുയുക കൂട്ടത്തിൽ കുറച്ചു പഞ്ചസാരയും ചേർക്കുക ശേഷം വെള്ളവും ചേർത്ത് നന്നായി കലക്കി വയ്ക്കുക. പാത്രത്തിനു മുകളിലായി ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് മൂടുക ശേഷം അതിൽ കുറച്ചു ഹോളുകൾ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഈച്ചയുടെ ശല്യത്തെ ഇല്ലാതാക്കാം. കൂടുതൽ അടുപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക. Video credit : Prarthana’ s world