നിത്യവും വിളക്ക് വയ്ക്കുന്ന വീട്ടിലുള്ളവർക്ക് അറിയാം ഓരോ പ്രാവശ്യം വിളക്ക് വൃത്തിയാക്കാൻ എടുക്കുമ്പോഴും അതിൽ തിരിഞ്ഞതിന്റെയും എണ്ണ ഒഴിച്ച് പോയതിന്റെയും എല്ലാം പാടുകളും കറകളും ഉണ്ടായിരിക്കും. ഇത്തരത്തിൽ കരിഞ്ഞ പാടുകൾ വൃത്തിയാക്കി എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്.
കാരണം സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കിയാൽ പോലും പെട്ടെന്ന് അതിന്റെ അഴുക്കുകൾ എല്ലാം ഇളകി പോരാനോ അതുപോലെ വൃത്തിയാക്കുവാനും സാധിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഇനി ആരും ഒരുപാട് ഉരച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇതുപോലെ ചെയ്താൽ മതി. ആദ്യം തന്നെ വിളക്കെടുത്ത് അതിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിച്ചു വയ്ക്കുക.
ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും സാനിറ്റൈസർ ഉണ്ടായിരിക്കുകയും ചെയ്യും. ശേഷം വിളക്കിന്റെ എല്ലാ ഭാഗത്തേക്കും ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് കുറച്ച് കർപ്പൂരം ഇട്ടു കൊടുക്കുക കർപ്പൂരത്തിന് പകരമായി അരിപ്പൊടിയും ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം കുറച്ചു പൊടിയുപ്പ് അല്ലെങ്കിൽ കല്ലുപ്പ് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ചെറുതായി ഉരച്ചു നോക്കൂ അപ്പോൾ തന്നെ അഴുക്കുകൾ എല്ലാം വൃത്തിയായി വരുന്നത് കാണാം. അഴകുകളെല്ലാം വന്നതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. അഴുക്കുപിടിച്ച വിളക്കുകൾ കഴുകാൻ ഇനി ഈ മാർഗം ഉപയോഗിക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips