വീട്ടിൽ സ്റ്റീൽ ടാപ്പുകൾ ഉള്ളവർക്ക് അറിയാം കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ നിറമെല്ലാം തന്നെ മങ്ങിപ്പോകുന്നത് സാധാരണ രീതിയിൽ നമ്മൾ സോപ്പ് ഉപയോഗിച്ച് മുകളിലുള്ള അഴുക്കുകൾ വൃത്തിയാക്കാൻ ശ്രമിച്ചാൽ അതിന്റെ മുകളിൽ വീണ്ടും മങ്ങിയത് പോലെ ഒരുപാട കാണപ്പെടും. നമ്മൾ വാങ്ങിക്കുമ്പോൾ സ്റ്റീൽ ടാപ്പുകൾക്ക് ഉണ്ടായിരുന്ന അതേ തിളക്കത്തോടെ വീണ്ടും നിലനിർത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ എല്ലാവരും ഇനി ഈ രീതിയിൽ വൃത്തിയാക്കി നോക്കൂ.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഏതെങ്കിലും ഒരു ബ്രഷ് എടുത്ത് തയ്യാറാക്കിയ പേസ്റ്റിൽ മുക്കി സ്റ്റീൽ പൈപ്പുകളിൽ നന്നായി തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ഒരു 10 മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം തയ്യാറാക്കിയ മിശ്രിതത്തിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് പൈപ്പുകളുടെയും മുകളിൽ ബ്രെഷ് വച്ച് വീണ്ടും ഉരച്ചു വൃത്തിയാക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യുക. അതുകഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക .
വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ തിളങ്ങുന്ന സ്റ്റീൽ പൈപ്പുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കുമല്ലോ. നിങ്ങൾക്ക് വേണമെങ്കിൽ ഇതേ മിശ്രിതം ഉപയോഗിച്ചുകൊണ്ട് വീട്ടിലെ സ്റ്റീൽ പാത്രങ്ങളിൽ പിടിച്ചിരിക്കുന്ന അഴുക്കുകളെ വൃത്തിയാക്കാനും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Easy tip 4 u