ചിതമ്പൽ ഉള്ള മീൻ വാങ്ങിക്കുമ്പോൾ അറിയാം അത് വൃത്തിയാക്കുന്ന സമയത്ത് എത്രത്തോളം വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ് എന്ന്. ഫ്ലാറ്റുകളിൽ എല്ലാം താമസിക്കുന്ന വീട്ടമ്മമാർക്ക് അതെല്ലാം വൃത്തിയാക്കുന്നതിന് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ കുട്ടികൾ ആദ്യമായി മീൻ വൃത്തിയാക്കി പഠിക്കുന്ന സമയത്തും ഇതുപോലെ മീനിന്റെ ചിതമ്പൽ ശരീരത്തിലേക്ക് തെറിച്ച് വൃത്തികേട് ആകുന്നതും പലർക്കും അനുഭവമുണ്ടായിട്ടുണ്ടാകും.
എന്നാൽ ഒരു കുപ്പി ഉണ്ടെങ്കിൽ വളരെ വൃത്തിയോടെ നമുക്ക് മീൻ വൃത്തിയാക്കി എടുക്കാം. അതിനായി ചെയ്യേണ്ടത് കളയാനായി മാറ്റിവച്ചിരിക്കുന്ന ഏതെങ്കിലും ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുക ശേഷം അതിന്റെ അടിഭാഗത്ത് നിന്ന് കുറച്ചു മുകളിലേക്കായി മുറിച്ച് മാറ്റുക. ഇപ്പോൾ അതൊരു മൂടി പോലെ കാണപ്പെടും ശേഷം മീൻ എടുത്ത് ആ കത്തികൊണ്ട് ചിതമ്പൽ കളയുന്നതുപോലെ ആ കുട്ടിയുടെയും മുറിച്ച ഭാഗം പിടിച്ചുകൊണ്ട് ഉരച്ചു നോക്കുക.
നിന്റെ ചിതമ്പൽ എല്ലാം തന്നെ പുറത്തേക്ക് പോകാതെ ആ കുപ്പിയുടെ അകത്തേക്ക് പോകുന്നത് കാണാം ഇങ്ങനെ ചെയ്താൽ മീൻ നന്നായി വൃത്തിയാവുകയും മാത്രമല്ല ഒട്ടും തന്നെ പുറത്ത് പോകാതെയും ഇരിക്കും. എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ഒരു ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ.
ഇനി കുട്ടികൾക്ക് പോലും ധൈര്യമായി മീൻ വൃത്തിയാക്കാൻ കൊടുക്കാം അവർക്കും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അതിനുശേഷം കത്തി ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ കത്രിക ഉപയോഗിച്ചുകൊണ്ട് അതിന്റെ തലയും മറ്റു ഭാഗങ്ങളും വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curry world