നമ്മളെല്ലാവരും തന്നെ പാത്രം കഴുകുന്നതിനു വേണ്ടി കടകളിൽ നിന്നും പലതരത്തിലുള്ള ഡിഷ് വാഷ് ലിറ്റുകൾ വാങ്ങിക്കുന്നവരാണ് അതിനെല്ലാം മാസത്തിൽ എത്ര രൂപയാണ് ചെലവാകുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇനി വളരെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ.
അതിനായി നമുക്ക് 5 രൂപയുടെ രണ്ട് പാത്രം ഒഴുകുന്ന സോപ്പ് വാങ്ങിക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന സോപ്പ് ഇട്ടു കൊടുക്കുക. ശേഷം ടി ഓഫ് ചെയ്തു പാത്രം അടച്ചുവയ്ക്കുക.
ശേഷം നല്ലതുപോലെ ചൂടാറി വരുമ്പോൾ നിങ്ങൾക്ക് കാണാം നല്ല കട്ടിയോട് കൂടിയ ഡിഷ് വാഷിംഗ് തയ്യാറായിരിക്കുന്നത്. ശേഷം ഇതൊരു കുപ്പിയിലേക്ക് പകർത്തിവെച്ച് ആവശ്യാനുസരണം വെള്ളം ചേർത്ത് നിങ്ങൾക്കു ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് നമ്മൾ വീട്ടിൽ പപ്പടം വാങ്ങിക്കുന്നവർ ആയിരിക്കും പപ്പടം പാക്കറ്റ് പൊട്ടിച്ചാൽ പിന്നീട് കുറച്ചുദിവസം പുറത്തുവച്ചാൽ അത് ഉണങ്ങി പോകാറാണ് പതിവ്.
എന്നാൽ ഇനി അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ വീട്ടിൽ അരിയിട്ട് വയ്ക്കുന്ന പത്രത്തിന്റെ ഉള്ളിലേക്ക് ഇത് ഇറക്കി വച്ചാൽ മതി. എപ്പോഴും ഫ്രഷ് ആയി തന്നെ ഇരിക്കും. അതുപോലെ വീട്ടിലെ ചില്ലകൾ ക്ലാസുകൾക്ക് പെട്ടെന്ന് കറ പിടിച്ചത് പോലെ കാണപ്പെടുന്നുണ്ട് എങ്കിൽ ദിവസവും വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം കുറച്ച് ഒരു പാത്രത്തിൽ എടുത്തുവച്ചതിനുശേഷം അതിലേക്ക് മുക്കിവെക്കുക അഞ്ചു മിനിറ്റ് കഴിഞ്ഞ് സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് പുതിയത് പോലെ കാണപ്പെടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Video credit : Prarthana’ s world