ഇന്നത്തെ കാലത്ത് വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല കാരണം ജോലികൾ പെട്ടെന്ന് എല്ലാം ചെയ്തു തീർക്കുന്നതിന് നമ്മളെ സഹായിക്കുന്നതാണ് അത്തരത്തിലുള്ള ഉപകരണങ്ങൾ ഇവിടെ ഇടാം എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് മിക്സി അതില്ലാത്ത വീടുകൾ ഉണ്ടാകില്ല. മിക്സി നമ്മൾ ദിവസവും ഉപയോഗിക്കുന്നു അതുപോലെ തന്നെ അത് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ഇല്ലെങ്കിൽ അത് പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതകളുടെ കൂടുതലാണ് .
സാധാരണ മിക്സിയുടെ ജാറ് നമ്മൾ എടുത്തു നോക്കുമ്പോൾ കാണാം കുറച്ച് നമ്മൾ ഉപയോഗിച്ചു കഴിയുമ്പോൾ തന്നെ അതിന്റെ ഉള്ളിലെല്ലാം അഴുക്കുകൾ അണിഞ്ഞു കൂടാറുണ്ട് പ്രത്യേകിച്ചും ജാറിന്റെ അടിഭാഗത്ത് അത് നമ്മൾ എത്ര വൃത്തിയാക്കാൻ നോക്കിയാലും അഴുക്കുകൾ എല്ലാം അതുപോലെ തന്നെ ഇരിക്കുന്നത് കാണാം ചിലപ്പോൾ ബ്രഷ് ഒന്നും തന്നെ അതിന്റെ അടിഭാഗത്ത് കൃത്യമായി പോകാതെ ശരിയായ രീതിയിൽ നമുക്ക് സാധിക്കാതെ വരുന്നു എന്നാൽ നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര വലിയ അഴകുള്ള ആയാലും അത് പോയിരിക്കും ഉറപ്പ്.
അതിനായി മിക്സിയുടെ അടിഭാഗം തിരിച്ചുപിടിച്ചതിനുശേഷം അതിലേക്ക് കുറച്ച് സോഡാപ്പൊടി ഇട്ടു കൊടുക്കുക ശേഷം കുറച്ചു വിനാഗിരിയും ഒഴിച്ചു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് അത് മാറ്റി വയ്ക്കുക ഈ സമയം കൊണ്ട് നമുക്ക് മറ്റ് ഭാഗങ്ങൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു പേസ്റ്റ് തയ്യാറാക്കാം അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് കുറച്ച് സോഡാപ്പൊടി ഇട്ടു കൊടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക .
ശേഷം പാത്രങ്ങൾ കഴുകുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് അതിലേക്കു ഒഴിച്ചു കൊടുക്കുക ശേഷം ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. അതുകഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് മിക്സിയുടെ ജാറിന്റെ പുറം ഭാഗത്തുള്ള അഴുക്കുകൾ എല്ലാം തന്നെ ഈ പേസ്റ്റ് കൊണ്ട് ഉരച്ചു വൃത്തിയാക്കുക. അതും ഒരു 5 മിനിറ്റ് മാറ്റി വെക്കുക. മിക്സിയുടെ ജാറ് മാത്രമല്ല മിക്സിയുടെ മുകളിലുള്ള അഴുക്കുകൾ വൃത്തിയാക്കുന്നതിനും നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ശേഷം ഉപയോഗിച്ച് കഴുകി കളയും വളരെ എളുപ്പത്തിൽ തന്നെ അഴകുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. Credit : Infro tricks