സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള വീട്ടിലെ വീട്ടമ്മമാർക്ക് അറിയാം യൂണിഫോമിലെ വെള്ള വസ്ത്രങ്ങളിൽ ചിലപ്പോഴെങ്കിലും പേനയുടെ മഷിയെ പറ്റി പോകാം. ഇത്തരം സന്ദർഭങ്ങളിൽ വെള്ള വസ്ത്രങ്ങളിൽ നിന്നും എന്തൊക്കെ ചെയ്താലും അതിന്റെ കറ പോകണമെന്നില്ല മിക്കപ്പോഴും എത്രത്തോളം കഴുകിയാലും വസ്ത്രം കേടാകും എന്നല്ലാതെ പേനയുടെ മഷി അവിടെ നിന്നും പോവുകയില്ല.
എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ വസ്ത്രങ്ങൾ കേടുവരാതെ അതുപോലെ തന്നെ നിലനിർത്താം അതിനായി സാനിറ്റൈസർ ആണ് ആവശ്യമായിട്ടുള്ളത് പേനയുടെ മഷി പുരണ്ട വസ്ത്രം എടുക്കുക ശേഷം ആ ഭാഗത്ത് സാനിറ്റൈസർ തേച്ചു കൊടുക്കുകയോ അല്ലെങ്കിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യുക .
ശേഷം കൈകൊണ്ട് വെറുതെ തിരുമ്മി നോക്ക് അഴകുകൾ എല്ലാം പോകുന്നത് കാണാം. സാനിറ്റൈസറിന് പകരമായി നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കാം. മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു ചെറിയ ബ്രഷ് എടുക്കുക ശേഷം മഷിയുള്ള ഭാഗത്ത് ചെറിയ ചൂടുവെള്ളം ഒഴിച്ചുകൊടുത്തു ബ്രഷ് കൊണ്ട് വരയ്ക്കുക ശേഷം അതിലേക്ക് കുറച്ച് പേസ്റ്റ് തേച്ച് കൊടുത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക.
ശേഷം ഒരു 5 മിനിറ്റ് മാറ്റി വയ്ക്കുക അടുത്തതായി അതിലേക്ക് കുറച്ച് ഹാർപിക് ഒഴിച്ചു കൊടുക്കുക വീണ്ടും ബ്രഷ് ഉപയോഗിച്ച് ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് നല്ല വെള്ളത്തിൽ മുക്കി കൈകൊണ്ട് നല്ലതുപോലെ തിരുമ്മിയെടുക്കുക ആവശ്യമെങ്കിൽ സോപ്പ് ഉപയോഗിക്കാവുന്നതാണ് വേണമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാം. Credit : Resmees curry world