ഇനി കാര്യങ്ങളെല്ലാം വളരെ നിസാരം. മിക്സിയുടെ ജാറിന്റെ അടിഭാഗം ഇതുപോലെ അഴുക്കു പിടിക്കാറുണ്ടോ. എങ്കിൽ ഇപ്പോൾ തന്നെ മാറ്റിയെടുക്കാം. | Easy Clean Mixie Jar And Mixer Easily

Easy Clean Mixie Jar And Mixer Easily : ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും തന്നെ മിക്സി ഉണ്ടായിരിക്കും ഇത്തരത്തിൽ മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് അറിയാം അത് ദിവസവും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മിക്സിയുടെ ജാർ പെട്ടെന്ന് അഴുക്കു പിടിക്കാൻ സാധ്യതയുണ്ട്. മിക്സിയുടെ ജാറിന്റെ അടിവശം ആയിരിക്കും പെട്ടെന്ന് അഴുക്കുപിടിക്കാൻ സാധ്യതയുള്ളതും അതുപോലെ തന്നെ പെട്ടെന്ന് വൃത്തിയാക്കാൻ കഴിയാത്തതും.

അതുകൊണ്ടുതന്നെ മിക്സിയുടെ ജാറിന്റെ അടിഭാഗത്ത് കാണുന്ന എത്ര കഠിനമായ അഴുക്കുകളും വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാൻ ഒരു കിടിലൻ ടിപ്പു പരിചയപ്പെടാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ആദ്യം തന്നെ മിക്സിയുടെ ജാറിന്റെ അടിവശം എടുക്കുക. ശേഷം അഴുക്കുള്ള ഭാഗത്തേക്ക് കുറച്ചു ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക.

ജാറിന്റെ അഴുക്കിന്റെ അളവിനനുസരിച്ച് ഇവ രണ്ടും ആവശ്യത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം ചെറുതായി ഇളക്കി കൊടുത്തു മാറ്റിവയ്ക്കുക. അടുത്തതായി മിക്സിയുടെ ബാക്കിയുള്ള ഭാഗങ്ങൾ വൃത്തിയാക്കി എടുക്കുന്നതിന് ഒരു പേസ്റ്റ് തയ്യാറാക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു സോപ്പും ഒഴിച്ചു കൊടുക്കുക. അതിനുശേഷം മിക്സിയുടെ അഴുക്കുപിടിച്ച എല്ലാ ഭാഗങ്ങളിലും ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നന്നായി തന്നെ ഉരച്ചു കൊടുക്കുക. ശേഷം ഒരു അഞ്ചുമിനിറ്റ് മാറ്റിവെക്കുക അതിനുശേഷം ആദ്യം മിക്സിയുടെ ജാറിന്റെ അടിഭാഗം എടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് കൊടുക്കുകയാണെങ്കിൽ അഴകുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഇളകി വരുന്നത് കാണാൻ സാധിക്കും. എല്ലാവരും ഇതുപോലെ മിക്സിയുടെ ജാർ വൃത്തിയാക്കി എടുക്കുക. Video Credit : ifro tricks

Leave a Reply

Your email address will not be published. Required fields are marked *