ദിവസം നമ്മൾ പല്ല് തേയ്ക്കാൻ ഉപയോഗിക്കുന്ന കൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരുപാട് ഉപകാരങ്ങൾ ഉണ്ട്. ഇതെല്ലാം അറിഞ്ഞാൽ ഇനി ജോലികൾ വളരെ എളുപ്പമായിരിക്കും. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നമ്മൾ ചായ പകർത്താൻ ഉപയോഗിക്കുന്ന ഫ്ലാസ്ക് ശരിയായി പോകാതിരിക്കുന്നത് മൂലം അതിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അതില്ലാതാകുന്നതിന് വേണ്ടി ഫ്ലാസ്ക് കഴുകുമ്പോൾ ഇതുപോലെ കഴുകിയാൽ മാത്രം മതി അതിനായി ഫ്ലാസ്ക്കിലേക്ക് ആദ്യം കുറച്ച് വെള്ളം ഒഴിക്കുക ശേഷം കുറച്ച് പേസ്റ്റ് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ കുലുക്കുക ഈ വെള്ളം നിങ്ങൾക്ക് കളയേണ്ട ആവശ്യമില്ല .
ഇത് മറ്റൊരു കുപ്പിയിലേക്ക് നിങ്ങൾക്ക് പകർത്തി വയ്ക്കാം ശേഷം ഫ്ലാസ്ക് കഴുകി വെക്കാം ഒട്ടും തന്നെ ദുർഗന്ധം ഉണ്ടാവുകയില്ല. അടുത്തതായി മാറ്റിവെച്ച് ഈ പേസ്റ്റ് വെള്ളം കൊണ്ട് നിങ്ങൾക്ക് സ്റ്റൗ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. കുറച്ച് സ്പ്രേ ചെയ്യുകയോ ഒഴിക്കുകയോ ചെയ്തതിനുശേഷം കുറച്ചു സമയം അതുപോലെ വയ്ക്കുക .
ശേഷം നല്ലതുപോലെ കഴുകി എടുക്കുക. ഗ്യാസ് അടുപ്പിന്റെ മുകളിലുള്ള എണ്ണമെഴുക്ക് ഇല്ലാതാകുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. ഇത് നിങ്ങൾക്ക് വാഷിംഗ് ബേസൺ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E & E Kitchen