വസ്ത്രങ്ങളിൽ അഴുക്കുപിടിക്കുന്നത് സ്വാഭാവികമാണ് ചില അഴുക്കുകൾ കൈകൊണ്ട് ഉരച്ചാൽ പെട്ടെന്ന് തന്നെ പോയി കിട്ടും എന്നാൽ ചില അഴുക്കുകൾ ഉരച്ചാലും പോകാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരത്തിൽ ഒന്നാണ് വാഴക്കറ. ഇത് വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഉണ്ടാകുന്ന കറക്കളഞ്ഞ് എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വസ്ത്രങ്ങളിൽ പറ്റി പിടിക്കുന്ന വാഴക്കറ ഇല്ലാതാക്കുന്നതിന് ഒരു പുതിയ ടിപ്പ് ചെയ്തു നോക്കാം.
അതിനായി വാഴക്കര പറ്റിയ തുണിയെടുക്കുക ശേഷം കറയുള്ള ഭാഗത്ത് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. അടുത്തതായി ഒരു പാത്രം എടുത്ത് അതിലേക്ക് കാൽ കപ്പ് വിനാഗിരി ഒഴിക്കുക. അതിലേക്ക് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കിയെടുത്ത് കറയുള്ള തുണിയുടെ ഭാഗം ഒരു രാത്രി മുഴുവൻ മുക്കി വയ്ക്കുക. ശേഷം പിറ്റേദിവസം തുണി പുറത്തേക്കെടുക്കുക. കറ കളയുന്നതിന് നമുക്ക് ആവശ്യമുള്ളത് കുറച്ച് പെട്രോൾ ആണ്.
പെട്രോൾ ഒരു ബ്രഷ് അതിൽ മുക്കി ശേഷം കറയുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ തന്നെ അഴുക്കുകൾ ഇല്ലാതായി പോകുന്നത് കാണാം. അടുത്തത് വെള്ളവസ്ത്രങ്ങളിൽ ഉണ്ടാകുന്ന വാഴക്കറ പോകുന്നതിന് ആദ്യം വിനാഗിരിയിൽ മുക്കിവെച്ച് ശേഷം ക്ലോറിൻ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കി എടുക്കാം.
അറിയുള്ള ഭാഗത്ത് കുറച്ചു ക്ലോറിൻ ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ കളഞ്ഞെടുക്കാൻ സാധിക്കും. ഈ രണ്ട് രീതികൾ ഉപയോഗിച്ചുകൊണ്ട് വാഴക്കറകൾ ഇല്ലാതാക്കാം. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഇട്ട് തിളപ്പിക്കുക അതിലേക്ക് ഈ വസ്ത്രം മുക്കി വച്ച് തിളപ്പിക്കുക. ശേഷം കഴുകിയെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees Curry World