എല്ലാവരുടെ വീട്ടിലും ഉള്ള സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ചില സമയങ്ങളിൽ ഉണ്ടാകുന്ന ദുർഗന്ധം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടാവാം. സെപ്റ്റിക് ടാങ്ക് നിറയുക അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടായി വരാം. ഇതിന്റെ കാരണം സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന വേസ്റ്റ് ശരിയായ രീതിയിൽ നശിപ്പിച്ച് കളയാനുള്ള ബാക്ടീരിയ അതിൽ വളർന്നുവരാത്തത് കൊണ്ടാണ്.
അതുകൊണ്ടാണ് പെട്ടെന്ന് തന്നെ നിറഞ്ഞു പോവുകയും സ്മെൽ ഉണ്ടാവുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കുന്നതിനും പെട്ടെന്ന് നിറയാതിരിക്കുന്നതിനും ചെയ്യാൻ പറ്റുന്ന ഒരു സൂത്രം നോക്കാം. അതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഈസ്റ്റ് ആണ്. എല്ലാവരുടെ വീട്ടിലും തന്നെ ഈസ്റ്റ് എപ്പോഴും ഉണ്ടായിരിക്കും. കാരണം ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം നാം എപ്പോഴും ഉപയോഗിക്കുന്നവയാണത്.
ഒരു പാക്കറ്റ് ഈസ്റ്റ് എടുത്ത് രണ്ട് രീതിയിൽ ഇത് ഉപയോഗിക്കാം ഒന്നാമത്തെ മാർഗം സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പിന്റെ വാൽവ് തുറന്ന് അതിനകത്തേക്ക് ഇട്ടുകൊടുക്കാം. പക്ഷേ ഇത് ചെയ്യാൻ പലർക്കും മടിയുണ്ടാകും അതുകൊണ്ട് തന്നെ ക്ലോസറ്റിനകത്തേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം ഫ്ലഷ് ചെയ്യുക. ശേഷം നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞ് മാത്രം ക്ലോസറ്റ് ഉപയോഗിക്കുക.
എന്തുകൊണ്ടെന്നാൽ അപ്പോൾ മാത്രമേ ആ ബാക്ടീരിയകൾ പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നാച്ചുറലായി ഉണ്ടാകുന്ന ബാക്ടീരിയകളെല്ലാം തന്നെ ഉണ്ടായി വരികയും അതിലെ അഴുക്കുകളെയെല്ലാം തന്നെ ലയിപ്പിച്ചു കളയുകയും സെപ്റ്റിക് ടാങ്ക് ആയാലും വേസ്റ്റ് ടാങ്ക് ആയാലും വളരെ പെട്ടെന്ന് നിറയാതിരിക്കുകയും ചെയ്യും. എല്ലാവരും തന്നെ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Credit : Grandmother Tips