വെറും ഒരു ടീസ്പൂൺ ചായപ്പൊടി കൊണ്ട് വീട് മുഴുവൻ പോളിഷ് ചെയ്ത് കണ്ണാടി പോലെ പുത്തൻ ആക്കാം.

വീടെല്ലാം വൃത്തിയായി നല്ല തിളക്കത്തോടെ വയ്ക്കാൻ എല്ലാ വീട്ടമ്മമാരും ശ്രദ്ധിക്കും. വീട് മനോഹരമാക്കി വയ്ക്കുന്നതിന് എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടോ അതെല്ലാം തന്നെ ശ്രമിക്കുന്നവർ ആയിരിക്കും അവർ. വീട്ടമ്മമാർ മാത്രമല്ല വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം തന്നെ ശ്രമിച്ചാൽ മാത്രമേ ഒരു വീട് ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കു.

വീട് തുടച്ചു വൃത്തിയാക്കുന്നതിനായി പലതരത്തിലുള്ള ലോഷനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിനെല്ലാം തന്നെ ഒരുപാട് പൈസയും നാം ചെലവാക്കാറുണ്ട്. എന്നാൽ ഇനി ഒട്ടും തന്നെ പൈസ ചെലവാക്കേണ്ട ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചായപ്പൊടി മാത്രം ഉപയോഗിച്ചുകൊണ്ട് വീട് മുഴുവൻ ഇനി വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. വെള്ളം തിളച്ചു വരുമ്പോൾ രണ്ടോ മൂന്നോ ടീസ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക..

ശേഷം ചൂട് എല്ലാം മാറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക. ഇതിലേക്ക് ഒരു കോട്ടൺ തുണി പൊക്കി പിഴിഞ്ഞെടുക്കുക. ഇത് ഉപയോഗിച്ചുകൊണ്ട് വീട്ടിലെ ജനാലകൾ അതിന്റെ ചില്ലുകൾ എല്ലാം വൃത്തിയാക്കാം. സാധാരണ വൃത്തിയാക്കുന്നതിൽ നിന്നും വളരെയധികം പോളിഷ് ചെയ്തപോലെ കണ്ണാടികൾ വെട്ടി തിളങ്ങും.

മാത്രമല്ല വീട്ടിലുള്ള മരത്തിന്റെ കസേരകൾ മേശകൾ ഫർണിച്ചറുകൾ എല്ലാം തന്നെ ഈ ചായ വെള്ളം ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കി എടുക്കാം. പുതിയതായി വാങ്ങുന്ന സമയത്ത് ഉണ്ടായിരുന്ന അതേ പോളിഷിൽ തന്നെ മരത്തിന്റെയും എല്ലാ ഫർണിച്ചറുകളും ഇരിക്കും. ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും എല്ലാവരും ഈ രീതിയിൽ വൃത്തിയാക്കുക. ഒട്ടും തന്നെ കേടാകാരെ കുറെ നാളത്തേക്ക് വീട്ടിലെ സാധനങ്ങൾ എല്ലാം പുതിയത് പോലെ സൂക്ഷിക്കാനും പറ്റും. എല്ലാവരും തന്നെ ഇനി ഇതുപോലെ ഒന്ന് വൃത്തിയാക്കി നോക്കൂ. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *