മിക്കവാറും വീടുകളിൽ എല്ലാം ഭക്ഷണം കഴിക്കുന്നതിനായി കൂടുതലായും ഉപയോഗിക്കുന്നത് ഫൈബർ പ്ലേറ്റുകളെ ആയിരിക്കും. ഇതുപോലെയുള്ള ഫൈബർ പ്ലേറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വളരെ എളുപ്പമാണ് എന്നാൽ ഇവ കുറെനാൾ ഉപയോഗിച്ചതിന് ശേഷം ആയാലും ഫൈബർ പാത്രങ്ങളിൽ ആയാലും തന്നെ ഒരു മഞ്ഞ നിറത്തിൽ കറ കാണപ്പെടാം.
ഇതുപോലെ ഉണ്ടാവുന്ന കറ സാധാരണ സ്ക്രബർ ഉപയോഗിച്ച് സോപ്പും ചേർത്ത് കഴുകിയെടുക്കുകയാണെങ്കിൽ ചിലപ്പോൾ അത് പോകാം. പക്ഷേ മുഴുവനായും വഴക്ക് വൃത്തിയാക്കുന്നതിന് സാധിക്കാതെ വരാം. അതുകൊണ്ടുതന്നെ സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഫൈബർ പ്ലേറ്റുകളിലെയും ഫൈബർ പാത്രങ്ങളിലെയും മഞ്ഞനിറത്തിലുള്ള കറപിടിച്ച പാടുകൾ ഇല്ലാതാക്കാം.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. ശേഷം അതിലേക്ക് ക്ലോറക്സ് ഒന്നോ രണ്ടോ ടീസ്പൂൺ മാത്രം ഒഴിച്ചുകൊടുക്കുക. ശേഷം ഈ വെള്ളത്തിലേക്ക് ഫൈബർ പ്ലേറ്റ് കറപിടിച്ച ഭാഗം മുക്കിവെക്കുക. ശേഷം വെള്ളത്തിൽ പാത്രം നല്ലതുപോലെ മുങ്ങി കിടക്കുക തന്നെ വേണം.
അത് കഴിഞ്ഞ് ഒരു രാത്രി മുഴുവനായി അത് വയ്ക്കുക. പിറ്റേദിവസം പാത്രം എടുത്തു നോക്കുമ്പോൾ കാണാം പ്ലേറ്റിൽ ഉണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള കറയെല്ലാം തന്നെ പോയി പുതിയത് പോലെ ആയിരിക്കുന്നത്. ഇതുപോലെ ഒരു അത്ഭുതം ഇനി നിങ്ങൾക്കും നേരിൽ കാണേണ്ടേ. അതിനായി എല്ലാവരും ഇനി ക്ലോറക്സ് വാങ്ങി ഇതുപോലെ ചെയ്തു നോക്കൂ. പ്ലേറ്റുകളും പാത്രങ്ങളും വൃത്തിയാക്കുന്നതിന് ഇനി വളരെ എളുപ്പം. Credit : infro tricks