Easy Useful Kitchen Cleaning Tips : ദിവസേന ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ അകത്തും അടിഭാഗത്തുമായി കാണുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിന് എല്ലാവരും തന്നെ വളരെ ശ്രദ്ധായിരിക്കും. അതുപോലെ തന്നെയാണ് കൈപ്പിടിയുടെ ഭാഗത്ത് ഉണ്ടാകുന്ന അഴുക്കുകൾ. പാത്രങ്ങൾ പിടിക്കുന്നത് ആ ഭാഗത്ത് ആയതുകൊണ്ട് തന്നെ അവിടെയും പെട്ടെന്ന് അഴകുകൾ വരുന്നതിന് സാധ്യത കൂടുതലാണ്. ഇത്തരം അഴകുകൾ സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയാൽ മുഴുവൻ വൃത്തിയോടെ കിട്ടണമെന്നില്ല.
എന്നാൽ ഇനി പാത്രത്തിന്റെ പിടിയുടെ ഭാഗത്ത് ഉണ്ടാകുന്ന എത്ര വലിയ കടുത്ത കറകളും ഇളക്കി കളയാൻ ഒരു എളുപ്പമാർഗം ഉണ്ട്. ആ വഴി എന്താണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു സോപ്പ് ഒരു ടീസ്പൂൺ ഒഴിക്കുക. ലിക്വിഡ് സോപ്പ് ആണെങ്കിൽ കൂടുതൽ നല്ലതായിരിക്കും.
അതിനുശേഷം ഇത് എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അഴക്കുകളുള്ള ഇത്തരം പാത്രങ്ങൾ എടുത്ത് ഒരു ബ്രെഷ് ഉപയോഗിച്ചുകൊണ്ട് ആദ്യം തയ്യാറാക്കിയ ലായനിയിൽ മുക്കുക അതിനുശേഷം പത്രത്തിന്റെ അഴുക്കുപിടിച്ച ഭാഗത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക. 5 മിനിറ്റ് കൊണ്ട് തന്നെ വളരെ വൃത്തിയായി കിട്ടുന്നതാണ്.
ഓരോ പാത്രത്തിലും ഉള്ള അഴുക്കിന്റെ അളവിനനുസരിച്ച് കൂടാതെ അതിന്റെ കാലപ്പഴത്തെത്തിനനുസരിച്ച് അഴുക്കുകൾ നീങ്ങി പോകുന്നതിന് സമയ വ്യത്യാസം ഉണ്ടാവുന്നതാണ്. ശേഷം രണ്ടു മിനിറ്റ് പാത്രങ്ങൾ അതുപോലെ തന്നെ മാറ്റി വയ്ക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. പാത്രത്തിന്റെ പിടിഭാഗത്തുള്ള അഴകുകൾ മാത്രമല്ല പത്രത്തിന്റെ അടിവശത്തെ അഴുക്കുകളും പാത്രത്തിന്റെ ഉൾവശത്തെ അഴുക്കുകളും നീക്കം ചെയ്യുന്നതിന് ഇതേ ലായിനി തന്നെ ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഇന്നുതന്നെ ചെയ്തു നോക്കുക. Video Credit : infro tricks