Easy Bathroom Cleaning Tips : എല്ലാവരുടെ വീട്ടിലും തന്നെ കളയാനായി മാറ്റിവെച്ചിരിക്കുന്ന നിരവധി പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടായിരിക്കും. അവ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ ഒരുപാട് ഉപകാരങ്ങൾ ചെയ്യാം. അതിൽ ബാത്റൂം എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന് നോക്കാം. സാധാരണയായി ബാത്റൂം വൃത്തിയാക്കിയതിനു ശേഷം കുറച്ചു സമയം കഴിയുമ്പോൾ അവിടെ ദുർഗന്ധമുള്ള മണം ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാം. വീട്ടിലേക്ക് പെട്ടെന്ന് എവിടെയെങ്കിലും വിരുന്നുകാർ വരികയാണെങ്കിൽ ബാത്റൂം കഴുകിയെടുക്കാൻ സമയമില്ല എങ്കിൽ അത്തരം സന്ദർഭങ്ങളിൽ ബാത്റൂം സുഗന്ധപൂരിതമാക്കുന്നതിന് ഒരു ലോഷൻ തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ ഒരു കുപ്പിയെടുത്ത് അതിന്റെ മോഡി ഭാഗത്ത് ചെറിയ ഹോൾ ഇട്ടു കൊടുക്കുക ശേഷം കുപ്പിയുടെ ഉള്ളിലേക്ക് ഏതെങ്കിലും സുഗന്ധമുള്ള ലോഷൻ ഒഴിച്ചു കൊടുക്കുക. അത് വെള്ളവുമായി മിക്സ് ചെയ്ത് കുപ്പി അടയ്ക്കുക. ശേഷം ബാത്റൂമിൽ എല്ലായിടത്തും തന്നെ തെളിച്ചു കൊടുക്കുക. ഇതേ രീതിയിൽ വളരെ പെട്ടെന്നുള്ള ബാത്റൂം ക്ലീനിങ്ങിന് ഇതുപോലെയുള്ള മാർഗ്ഗങ്ങൾ ചെയ്തു നോക്കാം. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. ആദ്യത്തേത് മീൻ പൊരിച്ചെടുക്കുന്ന സമയത്ത് വളരെ രുചികരമായി കഴിക്കുന്നതിന് ഒരു പുതിയ രീതി നോക്കാം.
മീനു പരക്കുന്നതിനു മുൻപായി കുറച്ച് കറിവേപ്പിലയും രണ്ട് പച്ചമുളകും മിക്സിയിൽ നന്നായി അരച്ചതിനു ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ട് ചെറുതായി മൂപ്പിക്കുക. ശേഷം അതിനു മുകളിലായി വറക്കേണ്ട മീൻ വെച്ചുകൊടുത്ത് വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ രുചികരമായി ഇനി മീൻ വറുത്തത് കഴിക്കാം. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് എല്ലാവരുടെ വീടുകളിലും വെളിച്ചെണ്ണയെ കൊണ്ടുവരുന്ന പാക്കറ്റുകൾ കാര്യാകുമ്പോൾ നമ്മൾ അത് കളയുകയാണ് പതിവ് എന്നാൽ അത് എങ്ങനെ യൂസ്ഫുൾ ആക്കാം എന്ന് നോക്കാം.
സൈഡുകൾ എല്ലാം വെട്ടിക്കളഞ്ഞതിനുശേഷം വീട്ടിലെ എടുത്തു വച്ചിരിക്കുന്ന ചട്ടിയുടെ പുറം ഭാഗത്തെല്ലാം തന്നെ അതിൽ അവശേഷിക്കുന്ന വെളിച്ചെണ്ണ നന്നായി തേച്ചുപിടിപ്പിക്കുക. അതുപോലെ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന മരത്തിന്റെ തവികൾ സ്റ്റീൽ പാത്രത്തിന്റെ പിടികൾ എല്ലാം തന്നെ ഇതുപോലെ വെളിച്ചെണ്ണ തേച്ച് വയ്ക്കാവുന്നതാണ്. അതിനായി കുപ്പികളിൽ ആക്കി വച്ചിരിക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതില്ല. ഇതുപോലെ കവറിൽ അവശേഷിക്കുന്ന വെളിച്ചെണ്ണ ഉപയോഗപ്പെടുത്തുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : E&E Kitchen