ഇന്നത്തെ കാലത്ത് മിക്കവാറും വീട്ടമ്മമാർ പാചകത്തിനായി ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയാണ്. പണ്ടുകാലത്ത് വീട്ടമ്മമാർ എല്ലാം തന്നെ അടുപ്പിൽ പാചകം ചെയ്യുന്നവർ ആയിരുന്നു. അടുപ്പിൽ പാചകം ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത് വയ്ക്കുന്ന പാത്രങ്ങളെല്ലാം ഒരുപാട് കരി പിടിച്ചു പോകും എന്നുള്ളത് മാത്രമാണ് കൂടാതെ ഈ കരിപിടിച്ചു പോയ പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിനും ഒരുപാട് സമയം ആവശ്യമായി വരുന്നു.
അതുകൊണ്ടുതന്നെ ഇന്നത്തെ വീട്ടമ്മമാർ കൂടുതലും പാത്രങ്ങൾ ഒട്ടും തന്നെ വൃത്തികേടാക്കാത്ത രീതിയിൽ സൂക്ഷിക്കുന്നതിനായി ഗ്യാസ് അടുപ്പുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഗ്യാസ് പലപ്പോഴും പോകുന്ന സാഹചര്യങ്ങളിൽ വിറകടുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഗ്യാസ് അടുപ്പുകളിൽ ഉപയോഗിക്കുന്ന അതേ പാത്രം തന്നെ വിറകടുപ്പിലും ഉപയോഗിക്കാൻ സാധിക്കും.
ഒട്ടുംതന്നെ കരിപിടിക്കും എന്ന പേടിയും വേണ്ട. അതിനായി ചെയ്യേണ്ട ടിപ്പ് എന്താണെന്ന് നോക്കാം. ആദ്യം തന്നെ വിറകടുപ്പിൽ ഉള്ള ചാരം എടുക്കുക. ശേഷം അത് കുറച്ചു വെള്ളമൊഴിച്ച് ചെറിയ കട്ടിയിൽ കുഴച്ചെടുക്കുക. അതിനുശേഷം ഏതു മാത്രമാണോ അടുപ്പിൽ വെച്ച് പാചകം ചെയ്യാനായി ഉപയോഗിക്കുന്നത് ആ പാത്രത്തിന്റെ പുറംവശത്ത് മുഴുവനായിത്തന്നെ ഈ കലക്കിവെച്ച ചാരം തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ധൈര്യമായി തന്നെ അടുപ്പിൽ വച്ച് പാചകം ചെയ്യാവുന്നതാണ്. പാചകം എല്ലാം കഴിഞ്ഞതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളഞ്ഞു നോക്കൂ പാത്രത്തിൽ ഒട്ടും തന്നെ കരി പിടിക്കാതെ പാത്രം എങ്ങനെയാണ് ആരുമുണ്ടായിരുന്നത് അതുപോലെ തന്നെ കിട്ടിയിരിക്കുന്നത് കാണാം. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Video Credit : infro tricks