പണ്ടുകാലങ്ങളിൽ എല്ലാം തന്നെ വീടുകളിൽ കൂടുതലായി ഉപയോഗിച്ചിരുന്നത് ചെമ്പുപാത്രങ്ങളും ഊട്ടുപാത്രങ്ങളുമായിരുന്നു. വലിയ ഉരുളികൾ മുതൽ ചെറിയ ഗ്ലാസുകൾ വരെ ഓട്ടുപാത്രങ്ങൾ ദിവസേന ഉപയോഗിക്കുന്ന വീടുകൾ കേരളത്തിൽ ധാരാളമായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള ശീലങ്ങൾ തുടർന്ന് പോരുന്ന ആളുകൾ ഒട്ടും തന്നെ വിരളമല്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പാത്രങ്ങൾ ദിവസം ഉപയോഗിക്കുമ്പോൾ അത് പിടിച്ചു പോകാനുള്ള സാധ്യത എപ്പോഴും ഉണ്ടാകാം.
ഇത്തരം സന്ദർഭങ്ങളിൽ പലരും പല രീതിയിൽ ആയിരിക്കാം പാത്രങ്ങൾ വൃത്തിയാക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇനി ഓട്ടുപാത്രങ്ങൾ വൃത്തിയാക്കുന്നതിനായി ഒരു പുതിയ മാർഗം നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് അരി കഴുകിയെടുക്കുന്ന വെള്ളമാണ്. ഈ വെള്ളം ഒരു വലിയ പാത്രത്തിൽ ഒഴിച്ച് വയ്ക്കുക ശേഷം ഈ ഓട്ടോ പാത്രങ്ങളെല്ലാം തന്നെ ആ വെള്ളത്തിൽ മുക്കി വയ്ക്കുക.
അരമണിക്കൂർ മുതൽ ഒരു മണിക്കൂർ നേരത്തേക്ക് മുക്കി വയ്ക്കുക അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുത്തു നോക്കൂ. വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോയി കിട്ടും പിന്നെയും പോകാത്ത അഴുക്കുകൾ ഉണ്ടെങ്കിൽ കുറച്ച് സോപ്പ് ഉപയോഗിച്ച് സ്ക്രബർ തേച്ച് ഉരച്ചു കൊടുക്കുക. വളരെ പെട്ടെന്ന് വൃത്തിയായി കിട്ടുന്നതായിരിക്കും.
അതുപോലെ തന്നെയും അടുപ്പിൽ വയ്ക്കുന്നതിനു മുൻപായി പാത്രങ്ങളുടെ അടിവശത്ത് കരി പിടിക്കാതിരിക്കുന്നതിന് ഒരു ട്രിക്ക് ഉണ്ട്. പാത്രം വയ്ക്കുന്നതിനു മുൻപായി അതിന്റെ അടിവശത്ത് മുഴുവൻ എണ്ണ തേച്ചു കൊടുക്കുക. പാചകം കഴിഞ്ഞതിനുശേഷം ഒരു പേപ്പർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ അഴകുകൾ എല്ലാം പോകുന്നത് കാണാം. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ഈ രണ്ട് ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കൂ. Video Credit : Vichus vlogs