തേങ്ങ ചിരകിയെടുക്കാൻ എല്ലാവർക്കും മടിയാണ് കാരണം ചിരവ ഉപയോഗിച്ച് കുറെ അധ്വാനിച്ചാൽ മാത്രമേ തേങ്ങ ചിരകിയെടുക്കാൻ സാധിക്കും മാത്രമല്ല ചിലപ്പോൾ കൈ വേദനിക്കുകയും ചെയ്യും അതുകൊണ്ട് എല്ലാവരും ഇന്ന് പലതരത്തിലുള്ള തേങ്ങ ചെരുകുന്ന മെഷീനുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവയെല്ലാം ഒരു ദിവസം നാശമായി പോയാലോ തേങ്ങ ചിരകാതെ ഇരിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന മൂന്നു വഴികൾ നോക്കാം.
ഒന്നാമത്തെ മാർഗം തേങ്ങ കറക്റ്റ് ആയി പൊട്ടിക്കാൻ വേണ്ടി പൊട്ടിക്കുന്നതിനു മുൻപായി തേങ്ങ വെള്ളത്തിൽ കുറച്ചുസമയം മുക്കി വയ്ക്കുക അതിനുശേഷം പൊട്ടിക്കുമ്പോൾ കറക്റ്റ് ആയി തന്നെ പൊട്ടിച്ചെടുക്കാൻ സാധിക്കും . ശേഷം പൊട്ടിച്ചെടുക്കുക അതുകഴിഞ്ഞ് അതിൽ നിന്ന് തേങ്ങ അടർത്തി എടുക്കുന്നതിനുള്ള എളുപ്പമാർഗം ഒന്നാമത്തെ മാർഗം കുറച്ച് സമയം ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക.
ശേഷം കുറച്ചു വെള്ളത്തിലേക്ക് മാറ്റി അതിന്റെ തണുപ്പ് എല്ലാം മാറിക്കഴിയുമ്പോൾ ഒരു കത്തി ഉപയോഗിച്ച് അടർത്തിയെടുക്കുക. പെട്ടെന്ന് അടർന്നു കിട്ടുന്നതായിരിക്കും അതിനുശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞതിനുശേഷം മിക്സിയിൽ ഇട്ട് അടിച്ചാൽ തേങ്ങ ചിരകിയത് ലഭിക്കും. മറ്റൊരു മാർഗ്ഗം രണ്ടായി മുറിച്ചതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് രണ്ടു മിനിറ്റ് തിളപ്പിക്കുക.
ശേഷം പുറത്തേക്ക് എടുത്ത് ചൂട് മാറിക്കഴിയുമ്പോൾ ഒരു കത്തി ഉപയോഗിച്ച് അത് എളുപ്പത്തിൽ അടർത്തിയെടുക്കാൻ സാധിക്കും. മറ്റൊരു മാർഗംതേങ്ങ അടുപ്പിൽ വച്ച് രണ്ടുമിനിറ്റ് ചൂടാക്കുക. അതിനുശേഷം കത്തികൊണ്ട് ചെറുതായി അടർത്തുമ്പോൾ തന്നെ തേങ്ങാ അടർന്നു വരുന്നതായിരിക്കും. ഈ മൂന്നു വഴികളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കൂ. Video credit : Resmees curryworld